*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവം ആസൂത്രിതകൊലപാതകമെന്ന് കുടുംബം.The family claims that the young man's death after drinking the juice given by his girlfriend was a premeditated murder.

ഏതാനും ദിവസങ്ങളായി നമ്മൾ ഞെട്ടലോടെ കേട്ടറിഞ്ഞ വാർത്തകളിൽ ഒന്ന് നരബലി വെറും ജാതിയുടെയും മതത്തിന്റെയും പേരിൽ നമ്മുടെ സമൂഹം സ്വയം വ്യക്തിത്വമില്ലാതെ പെരുമാറുമ്പോൾ ഇതാ ജാതക ദോഷം എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ ഞെട്ടലോടെ കേട്ടറിഞ്ഞ ഒരു വാർത്തകൂടി . രണ്ട് ജീവനുകൾ പൊലിഞ്ഞിരിക്കുന്ന വളരെ ക്രൂരമായി തന്നെ ഇനിയും എത്ര ജീവനുകൾ

നിർണായകമായത് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ നൽകിയ വിവരം; ഷാരോണിന് കഷായത്തിൽ കുടിക്കാൻ ഗ്രീഷ്മ കലക്കി നൽകിയത് കോപ്പർ സൾഫേറ്റ് എന്ന തുരിശ്; പട്ടാളക്കാരന്റെ കല്ല്യാണ ആലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാൻ ശ്രമം തുടങ്ങി; മുമ്പും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും സംശയം; ഗ്രീഷ്മയുടെ കൊടുംക്രൂരതയിൽ ഞെട്ടി കേരളം

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിയുമ്പോൾ കേരളം ഞെട്ടുന്നു. ഗ്രീഷ്മ എന്ന പെൺകുട്ടിയാണ് ഷാരോണിനെ വിഷം കൊടുത്തു കൊന്നത്. കഷായത്തിൽ കോപ്പർ സൾഫേറ്റ് (തുരിശ്) കലക്കി നല്കിയാണ് കൊലപാതകം നടത്തിയത്. കേസിൽ നിർണയകമായത് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളാണ് കേസിൽ നിർണായകമായത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ നൽകിയ വിവരങ്ങളാണ് കേസിൽ നിർണായകമായത്. പട്ടാളക്കാരനുമായുള്ള വിവാഹം നിശ്ചയിച്ചതോടെയാണ് പെൺകുട്ടി കൊലപാതകം ആസൂത്രണം ചെയ്തത്.

ഷാരോണിന്റെ മരണത്തിൽ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് ഗ്രീഷ്മ അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി. ഷാരോണിനു നൽകിയ കഷായത്തിൽ വിഷപദാർഥം കലർത്തിയെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്. ഗ്രീഷ്മയുടെ അറസ്റ്റ് ഉടനുണ്ടാകും. പാറശാല പൊലീസിൽനിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് പെൺകുട്ടിയെ ഇന്ന് സുദീർഘമായി ചോദ്യം ചെയ്തിരുന്നു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്. അന്വേഷണ വിവരങ്ങൾ അറിയിക്കുന്നതിനായി എഡിജിപി എം.ആർ.അജിത്കുമാർ ഉടനെ മാധ്യമങ്ങളെ കാണും.

പൊലീസ് ചോദ്യം ചെയ്യുന്ന വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് കഷായവും ജൂസും കഴിച്ചതിനു പിന്നാലെയാണ് ഷാരോൺ ഛർദ്ദിച്ച് അവശനായതും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നതും. റൂറൽ എസ്‌പി ഡി.ശിൽപയുടെ നേതൃത്വത്തിലാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതിനു പിന്നാലെ മൊഴി നൽകാൻ എത്തണമെന്നു കാണിച്ച് പെൺകുട്ടിക്ക് കത്ത് നൽകിയിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ.ജെ.ജോൺസൺ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. റൂറൽ എസ്‌പിയും എഎസ്‌പി സുൽഫിക്കറും അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്നുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുവും രാവിലെ പത്തരയോടെ മൊഴി നൽകാനായി ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയിരുന്നു. നാലു പേരെയും ഒറ്റയ്ക്കും, കൂട്ടായും ഇരുത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്.

ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണങ്ങളടക്കം വിശദമായ ചോദ്യാവലിയാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തയാറാക്കിയത്.നാലു കാര്യങ്ങളാണ് പ്രധാനമായും അറിയാൻ ശ്രമിച്ചത്. മറ്റൊരു വിവാഹം തീരുമാനിച്ച ശേഷവും എന്തിനു ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഷാരോണിനു ശീതള പാനീയമടക്കം എന്തെല്ലാം നൽകി എന്ന ചോദ്യവും നിർണായകായി., കഷായം നൽകാനുണ്ടായ സാഹചര്യം എന്താണെന്നാണ് അടുത്തതായി പരിശോധിച്ചത്. ഈ സമയം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു? വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൊവ്വാഴ്ച കിട്ടുമെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. ഇതിനു ശേഷം ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കും. ആന്തരികാവയവങ്ങളുടെ തകരാറാണ് മരണ കാരണമെന്നാണു പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

പെൺസുഹൃത്തിന്റെ വീട്ടിൽനിന്നു കഷായവും ശീതളപാനീയവും കുടിച്ചശേഷം ഷാരോൺ മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. തുടർന്നാണു മെഡിക്കൽ കോളജിലെത്തിയത്. ഈ മാസം 25നായിരുന്നു ഷാരോണിന്റെ മരണം. നേരത്തെ മൊഴി രേഖപ്പെടുത്താൻ പാറശാല പൊലീസ് ശ്രമിച്ചിരുന്നെങ്കിലും പെൺകുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു വിശദ മൊഴി രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല. പെൺകുട്ടി നൽകിയ പാനീയം കുടിച്ചാണ് മരണമെന്ന ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണമാണ് കേസിലേക്കും അന്വേഷണത്തിലേക്കും നയിച്ചത്.

കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്റെ ബന്ധുക്കൾ ആരോപിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെൺകുട്ടിയുടെ കൂടുതൽ വാട്‌സ് ആപ്പ് ചാറ്റുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോൺ വെട്ടുകാട് പള്ളിയിൽ വച്ച് കുങ്കുമം ചാർത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്റെ ബന്ധുക്കൾ പറയുന്നത്.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.