*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

നവകേരളം പദ്ധതി എന്ന പേരിൽ വനം വകുപ്പ് ചെറുകടവ്, വലിയ കാവ്, ഓല പാറ, മൂലമൺ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നാട്ടുകാരെ ഒഴിപ്പിക്കാൻ ശ്രമം.In the name of Navakeralam project, the forest department is trying to evacuate the locals from places such as Cherukadav, Valiya Kav, Ola Para, Moolaman.


നവകേരളം പദ്ധതി എന്ന പേരിൽ വനം വകുപ്പ് നാട്ടുകാരെ ഒഴിപ്പിക്കാൻ ശ്രമം പ്രതിഷേധം ശക്തം.

നവകേരളം പദ്ധതി എന്ന പേരിൽ വനം വകുപ്പ് ചെറുകടവ്, വലിയ കാവ്, ഓല പാറ, മൂലമൺ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നാട്ടുകാരെ ഒഴിപ്പിക്കാൻ ശ്രമം.

മുന്‍ പഞ്ചായത്ത് അംഗം ലൈസാമ്മയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ രംഗത്ത്.

ഏകദേശം 100 കോടിയോളം നിക്ഷേപമുള്ള ഈ ഗ്രാമത്തിൽ ഒരു ഹെൽത്ത് സെൻർ രണ്ട് അമ്പലം, രണ്ട് പള്ളി . രണ്ട് അംഗണവാടികൾ, രണ്ട് ബസ് റൂട്ടുകൾ ( ചെറു കടവ്, അച്ചൻ കോവിൽ ) പത്താം തരം വരയുള്ള ഗവ: ഹൈസ്കൂൾ, കേന്ദ്ര ഗവൺമെന്ടിന്റെ രണ്ട് കുടിവെള്ള പദ്ധതികൾ അഞ്ഞൂറോളം പേർക്കു തൊഴിൽ നൽകുന്ന പൊതുമേഖലാ സ്ഥാപനമായ S.F.C,K നിരവധി പേർക്കു തൊഴിൽ നൽകുന്ന A.V.T എസ്റ്റേറ്റ് നിരവധി ലോഡിംഗ് തൊഴിൽ അവസരങ്ങൾ, 35 ലക്ഷം രൂപയിൽ അധികം വില വരുന്ന 85 വീടുകൾ, 20 ലക്ഷം രൂപ മൂല്യമുള്ള 140 വിടുകൾ 100 എക്കർ കൃഷി ഭൂമി, പ്രകൃതിയുടെ അനുഗ്രഹത്താൽ അമ്പനാർ,ഇഞ്ചപള്ളി നദികൾ ഈ നദികൾക്കു കുറുകെ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച 3 പാലങ്ങൾ ഇത്രയധികം സൗകര്യങ്ങളുള്ള ഈ ഗ്രാമത്തേ ഒഴിപ്പിക്കാൻ ആണ് വനം വകുപ്പിന്റെ ശ്രമം.

15,00,000 രൂപ ഇന്നത്തെ സാഹചര്യത്തിൽ 10 സെന്റ് സ്ഥലം വാങ്ങിയ്കാൻ ഉപകരിക്കും കാരണം ഈ ഗ്രാമത്തിന്റെ തൊട്ടടുത്ത ഗ്രാമങ്ങളിൽ വസ്തു വാങ്ങിയാൽ ചെറു ജന്തുക്കളെ കൊന്നു തിന്നാൻ കാത്തിരിക്കുന്ന കടുവയേ പോലെ ഈ പദ്ധതിക്കാർ അവിടെയും വരും.

ജനതയുടെ 88% പേരും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പ എടുത്തവരാണ് കിട്ടുന്ന പണം കൊണ്ട് വസ്തുവാങ്ങലും കടം വീട്ടലും നടക്കും വാങ്ങിയ വസ്തു പണയം വച്ച് ഒരു വീടും വയ്കാം പിന്നെ എന്തു ചെയ്യണം. 

കേരളം നേടിയെടുത്ത അടിസ്ഥാന വികസനങ്ങൾ ഇല്ലാതാക്കി വടക്കേ ഇൻഡ്യയിലെ ചേരി പ്രദേശങ്ങളെപ്പോലെ ഈ കേരളത്തേയും ആക്കി തീർക്കാം.

ആളുകളെ നിര്‍ബന്ധിതമായി കുടിയിറക്കി എന്ത് നവകേരളം ആണ് ഇവര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.

ന്യൂസ്‌ ബ്യുറോ പുനലൂര്‍

 

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.