*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അന്തർ സംസ്ഥാന കഞ്ചാവ് കടത്തുകാരൻ പുനലൂർ പോലീസിന്റെ പിടിയിൽ.Inter-state ganja smuggler arrested by Punalur police.


 

അന്തർ സംസ്ഥാന കഞ്ചാവ് കടത്തുകാരൻ പുനലൂർ പോലീസിന്റെ പിടിയിൽ.

അന്തർ സംസ്ഥാന കഞ്ചാവ് ലോബിയുമായി അടുത്ത ബന്ധം ഉള്ള തെന്മല സ്വദേശിയെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.തെന്മല അണ്ടൂർപ്പച്ച അശ്വതി ഭവനിൽ അശോകൻ (55) ആണ് 2 കിലോ കഞ്ചാവുമായി പുനലൂർ പോലീസിന്റെ പിടിയിലായത്. 

ഇയാൾ തമിഴ്നാട്ടിൽ നിന്ന് കഞ്ചാവുമായി പുനലൂരിലേക്ക് ട്രെയിൻ മാർഗം വരുന്നതായി പുനലൂർ ഡി വൈ എസ് പി വിനോദിന് രഹസ്യ വിവരം ലഭിച്ചിരുന്നു.തുടർന്ന് പ്രത്യേക സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

പുനലൂർ ഡി വൈ എസ് പി യുടെ നിർദേശാനുസരണം പുനലൂർ പോലീസ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ, എസ് ഐ മാരായ ഹരീഷ്, ജീസ് മാത്യു, രാജേഷ്, ഉദയൻ, സി പി ഒ മാരായ സിയാദ്, അജീഷ്, ഗിരീഷ്, രജിത് കുമാർ എന്നിവർ ചേർന്ന സംഘം ഇന്ന് രാവിലെ 11 മണിയോടെ പുനലൂർ റയിൽവേ സ്റ്റേഷന് സമീപം വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഇയാൾ തെന്മല, കുളത്തുപ്പുഴ തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി കഞ്ചാവ് കേസു‌ളിലെ പ്രതിയാണ്. ഇയാളുടെ അന്തർ സംസ്ഥാന ബന്ധങ്ങൾ പരിശോധിച്ചു വരുന്നതായി പോലീസ് അറിയിച്ചു.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.