
ദുബായിൽ ആത്മഹത്യശ്രമം തടയുന്നതിനിടെ മലയാളിക്ക് ദാരുണാന്ത്യം.
അബുദാബി- യുവാവിന്റെ ആത്മഹത്യശ്രമം തടയാനുളള ശ്രമത്തിനിടെ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മലയാളി മരിച്ചു. കൊല്ലം കടയ്ക്കൽ കാഞ്ഞിരത്തുംമൂട് കുഞ്ഞിമുക്ക് തെക്കേടത്ത് വീട്ടിൽ ബിലു കൃഷ്ണൻ (30) ആണ് മരിച്ചത്. ദുബായ് ജബൽ അലിയിലാണ് സംഭവം.
ഒരു യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിക്കുന്നത് കണ്ട് ബിലു കൃഷ്ണൻ തടയുകയായിരുന്നു. ഇതിനിടെയാണ് ബിലു താഴേക്ക് വീണത്. ജബൽ അലിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു ബിലു കൃഷ്ണൻ. പിതാവ് പരേതനായ ബാലകൃഷ്ണപിള്ള. ഭാര്യ: ലക്ഷ്മി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ