*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അയല്‍വാസിയുടെ ആടുകള്‍ റബ്ബര്‍ തൈകള്‍ നിരന്തരം നശിപ്പിക്കുന്നു.വീട്ടമ്മക്ക്‌ ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്ടം.Neighbor's goats constantly destroy the rubber saplings. The housewife loses lakhs of rupees.

അയല്‍വാസിയുടെ ആടുകള്‍ റബ്ബര്‍ തൈകള്‍ നിരന്തരം നശിപ്പിക്കുന്നു.വീട്ടമ്മക്ക്‌ ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്ടം.

കൊല്ലം ഉറുകുന്ന് നേതാജി കുന്നുംപുറത്താണ് സംഭവം.നേതാജി ആലുംതടം നെല്ലിവിള വീട്ടില്‍ റഷീദക്കാണ് അയല്‍വാസിയുടെ ആട് വളര്‍ത്തല്‍ വിനയായത്.

അയല്‍വാസിയായ വിജയക്ക്‌ ഏകദേശം അന്‍പതോളം ആടുകള്‍ ഉണ്ട് ഇവയെ അഴിച്ചു വിട്ടിരിക്കുന്നതിനാല്‍ നേതാജി കുന്നുംപുറം പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് സ്വസ്ഥത നശിച്ചിരിക്കുകയാണ്.ഏത് നിമിഷവും ആടുകള്‍ എത്തി കൃഷികള്‍ നശിപ്പിക്കുന്നു എന്നുള്ളതാണ് പ്രദേശവാസികളുടെ പ്രശ്നം.

ആടുകള്‍ കയറുന്നതിനെക്കുറിച്ചു പരാതി പറഞ്ഞാല്‍ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവര്‍ഷം നടത്തുകയും മാത്രമല്ല തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവരെ നേരിടുകയും ചെയ്യുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് വിജയയെ ഭയമാണ്.

ഇതില്‍ റഷീദക്കാണ് ഏറ്റവും നഷ്ടം നേരിട്ടിരിക്കുന്നത്.ലക്ഷക്കണക്കിന്‌ രൂപ മുടക്കി വേലി കെട്ടി 80 സെന്റ്‌ സ്ഥലത്ത് 155 മൂട് റബ്ബര്‍ തൈകള്‍ നട്ടത് ഈ തൈകള്‍ മുഴുവന്‍ ആടുകള്‍ നശിപ്പിച്ചു.റഷീദ പരാതിയുമായി തെന്മല പോലീസ് സ്റ്റേഷനില്‍ എത്തുകയും പോലീസ് ഇടപെട്ട് ചര്‍ച്ച ചെയ്തു പതിനാറായിരം രൂപ വിജയ എന്ന അയല്‍വാസി സ്ത്രീയില്‍ നിന്നും വാങ്ങി നല്‍കി.ആ വകയില്‍ റഷീദക്ക് ആയിരക്കണക്കിന് രൂപ നഷ്ടമായി. ആടിനെ അഴിച്ചുവിടില്ല എന്ന് വിജയ തെന്മല പോലീസിന് ഉറപ്പും നല്‍കി.

റഷീദ വീണ്ടും തൈകള്‍ നടുകയും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിജയ തെന്മല പോലീസിന് നല്‍കിയ ഉറപ്പ് കാറ്റില്‍പറത്തി വീണ്ടും ആടിനെ അഴിച്ചു വിട്ടു.ആടുകള്‍ വീണ്ടും എത്തി റഷീദയുടെ റബ്ബര്‍ തൈകള്‍ നശിപ്പിച്ചു.

വീണ്ടും പരാതിയുമായി റഷീദ പോലീസിനെ സമീപിച്ചു പോലീസില്‍ നിന്നും ആടുകളുടെ ഉടമ വിജയക്ക്‌ ഫോണ്‍ ചെയ്തു എങ്കിലും ഫോണ്‍ എടുത്തില്ല.പോലീസ് വീട്ടില്‍ ചെന്നപ്പോള്‍ നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്തോ എനിക്ക് മനസില്ല പോലീസ് സ്റ്റേഷനില്‍ വരാന്‍ എന്ന ധിക്കാരപരമായ മറുപടി ആണ് പോലീസിന് വിജയ നല്‍കിയതത്രെ.

രോഗിയായ ഭര്‍ത്താവിന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന നിലയില്‍ ആണ് ജീവിതം. ഒരു വരുമാനം ഉണ്ടാകാനുള്ള മാര്‍ഗം എന്ന നിലയില്‍ പലയിടത്ത് നിന്നും കടം വാങ്ങിയാണ് വീണ്ടും റബ്ബര്‍ തൈ നട്ടത്.ഇനിയും റബ്ബര്‍ തൈ നടുവാന്‍ പണമില്ല അയല്‍വാസിയുടെ അന്യായം കാരണം ഇനി എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് റഷീദ.

സമീപത്തെ ആളുകളുടെ കൃഷികള്‍ നശിപ്പിച്ചു കൊണ്ടുള്ള ആട് വളര്‍ത്തല്‍ നടത്തുന്ന വിജയക്കെതിരെ പരാതി കൊട്ടാരക്കര എസ്.പി ഓഫീസില്‍ നല്‍കി നീതിക്കായി കാത്തിരിക്കുകയാണ് റഷീദ.

ന്യൂസ്‌ ബ്യുറോ പുനലൂര്‍  


Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.