*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂര്‍ ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു.New building for Punalur Ayurvedic Hospital is under construction.

പുനലൂര്‍ ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പുനലൂര്‍ നഗരസഭാ പരിധിയിലുള്ള കലയനാടില്‍ ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു. 

നഗരസഭയുടെ ഉടമസ്ഥതയിലുള്ള 30 സെന്റ് വസ്തുവില്‍ ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മാണം. നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാമിന്റെ നേതൃത്വത്തില്‍ വൈസ് ചെയര്‍മാന്‍ വി.പി ഉണ്ണികൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഡി. ദിനേശന്‍, വസന്ത രഞ്ജന്‍, വാര്‍ഡ് കൗണ്‍സിലര്‍ സതേഷ്, പിഡബ്ല്യുഡി കെട്ടിട നിര്‍മാണ വിഭാഗം എ.ഇ ബിജുകുമാര്‍, എ.എക്‌സ്.ഇ സ്മിത, ആയുര്‍വേദ ഡോക്ടര്‍മാരായ ബിനി എബ്രഹാം, സമദ് എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് സംയുക്ത പരിശോധന നടത്തി. 

മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. നിലവില്‍ ടി. ബി ജംഗ്ഷനിലെ വാടക കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. 

ശിലാസ്ഥാപനം ഉടനെ നടത്തി കെട്ടിട നിര്‍മാണം ആരംഭിക്കും. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനാകുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.