*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആഞ്ഞടിച്ച് പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ.Punalur Block Congress Committee President C. Vijayakumar lashed out at the taluk hospital superintendent.

താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആഞ്ഞടിച്ച് പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ.

ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളസ്രോതസായ പുനലൂർ കല്ലടയാറ്റിൽ താലൂക്ക് ആശുപത്രിയിലെ ശുചിമുറി മാലിന്യംഒഴുക്കിയ ആശുപത്രി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്യണമെന്ന് പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ ആവശ്യപ്പെട്ടു. 

മാലിന്യ സംസ്കരണത്തിന് അവാർഡ് വാങ്ങിയ പിറ്റേദിവസം തന്നെ അർദ്ധരാത്രിക്ക് ശേഷം താലൂക്ക് ആശുപത്രിയിലെ ശുചിമുറി മാലിന്യം ശേഖരിച്ച് തൊട്ടടുത്ത കല്ലടയാറിന്റെ കൈവഴിയായ വെട്ടിപ്പുഴ തോട്ടിലേക്ക് ഒഴുക്കിയ സംഭവത്തിൽ ഒന്നാംപ്രതി താലൂക്ക് ആശുപത്രി സൂപ്രണ്ടാണ്. വൃത്തിയെക്കുറിച്ചും വെടിപ്പിനെക്കുറിച്ചും വീമ്പിളക്കിയിരുന്ന ആശുപത്രി സൂപ്രണ്ട് വർഷങ്ങളായി ഇത് തുടരുകയായിരുന്നു എന്ന് വേണം കരുതാൻ. മാത്രമല്ല ആശുപത്രി മാനേജ്മെന്റ് സമിതിയെയും ഗവൺമെന്റിനെയും മുനിസിപ്പൽ ഭരണാധികാരികളെയും  ആശുപത്രിയുടെ മാലിന്യ സംസ്കരണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും സൂപ്രണ്ട് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ശുചിമുറി മാലിന്യമടക്കം ആശുപത്രിയിലെ എല്ലാ മാലിന്യങ്ങളും അവിടെത്തന്നെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു എന്നാണ് സൂപ്രണ്ട് ധരിപ്പിച്ചിരുന്നത്. 

ഇത്തരത്തിൽ ശുചിമുറി മാലിന്യം കോരി പുറത്തുകൊണ്ടു പോകുന്നതിന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിൽ അനുവാദം വാങ്ങുകയോ നൽകുകയോ ചെയ്തിട്ടില്ല. 

പുനലൂർകാരൻ അല്ലാത്ത ഈ സൂപ്രണ്ട്  തനിക്കെതിരെ തിരിഞ്ഞിരിക്കുന്ന പുനലൂരിലെ പൊതുസമൂഹത്തിനെതിരെ നടത്തിയ പ്രതികാരമാണ് കല്ലടയാറ്റിൽ  ശുചിമുറി മാലിന്യം തള്ളിയത്. ആശുപത്രി സൂപ്രണ്ടിനെ ഇക്കാര്യത്തിൽ സംരക്ഷിക്കുന്ന ഭരണകക്ഷി നേതാക്കൾ പൊതുസമൂഹത്തിന്റെ മുന്നിൽ മാപ്പ് പറയേണ്ടി വരും. 

തൊട്ടതിനും പിടിച്ചതിനും എല്ലാം പത്രസമ്മേളനം നടത്തുന്ന ആശുപത്രി സൂപ്രണ്ട് ഇക്കാര്യത്തിൽ നാളിതുവരെയായി അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. 

ഒരു സർക്കാർ ജീവനക്കാരനും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഹീനമായ പ്രവർത്തി ചെയ്ത ആശുപത്രി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു വർഷങ്ങളായി ഇത്തരത്തിൽ ആശുപത്രി ശുചിമുറി മാലിന്യം കല്ലടയാറ്റിൽ  തള്ളിയിരുന്നതിനെക്കുറിച്ച് വിശദമായി അന്വേഷിച്ച് നടപടികൾ സ്വീകരിക്കണമെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം കൂടിയായ സി വിജയകുമാർ ആവശ്യപ്പെട്ടു.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.