*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂർ മധുവിന്റെ വിയോഗം കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ തീരാനഷ്ടം: കെ സി വേണുഗോപാൽ എം പി. Punalur Madhu's demise is a huge loss for Congress movement: KC Venugopal MP.

പുനലൂർ മധുവിന്റെ വിയോഗം കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ തീരാനഷ്ടം: കെ സി വേണുഗോപാൽ എം പി.

വിദ്യാർത്ഥി പ്രസ്ഥാനകാലം മുതൽ ആരംഭിച്ച ഹൃദയബന്ധത്തിന്റെ കണ്ണിയാണ് അറ്റുപോയതെന്ന് അന്തരിച്ച മുൻ എം എൽ എ യും കോൺഗ്രസ്‌ നേതാവുമായ പുനലൂർ മധുവിന്റെ വീട് സന്ദർശിച്ച എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  താഴെതട്ടില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്‌ അചഞ്ചലമായ പാംര്‍ട്ടിക്കൂറും അതുല്യമായി നേതൃപാഠവും,അര്‍പ്പണ മനോഭാവവും കൈമുതലായി തന്റെ തീരുമാനങ്ങളില്‍ പതറാത്ത ഒരു മഹത് വ്യക്തി യായിരുന്നു പുനലൂർ മധു.വിദ്യാർത്ഥി നേതാവ്, നിയമസഭാ സാമാജികൻ, മുൻ കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌,കെ പി സി സി സെക്രട്ടറി,കെ പി സി സി അംഗം,  ദേവസ്വം ബോർഡ്‌ അംഗം  എന്നിങ്ങനെ വിവിധ രംഗങ്ങളിൽ അദ്ദേഹം തന്റേതായ മുദ്ര പതിപ്പിച്ചു.ആരോഗ്യ പ്രശ്നങ്ങൾ ഉള്ളപ്പോഴും നാടിന്റെ വികസനത്തിന് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ച അത്യുജ്ജ്വല മാതൃകയായിരുന്നു അദ്ദേഹം
ഏത്‌ പ്രതിസന്ധിയേയും നിറപുഞ്ചിരിയോടെ നേരിട്ടുകൊണ്ട്‌ സംഘടനയ്ക്കും ഈര്‍ജ്ജവും, ആര്‍ജ്ജവും പകര്‍ന്നുകൊടുത്ത്‌ പാര്‍ട്ടിയ്ക്കു പകരം വെക്കാനില്ലാത്ത കരുത്തുറ്റ നേതാവായിരുന്നെന്നും
വ്യക്തിപരമായ സന്തോഷങ്ങളും സങ്കടങ്ങളും പങ്കിട്ട അനുഭവങ്ങളും ഓർത്ത് പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം എം നസീർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ അൻസർ അസീസ്, പ്രതാപചന്ദ്രൻ, കെ ശശിധരൻ, ഏരൂർ സുഭാഷ്, നെൽസൺ സെബാസ്റ്റ്യൻ, സൈമൺ അലക്സ്‌,സഞ്ജു ബുഖാരി, സഞ്ചയ്ഖാൻ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് സി. വിജയകുമാർ, എൻ അജീഷ്, എന്നിവർ ഒപ്പമുണ്ടായിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.