*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

വെട്ടിപ്പുഴ തോട്ടിൽ കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവത്തിൽ സംസ്ഥാന മലിനീകരണം നിയന്ത്രണ ബോർഡ് അന്വേഷണം ആരംഭിച്ചു.The State Pollution Control Board has started an investigation into the incident of dumping of toilet waste in the Vettipuzha stream.

കല്ലട ആറിന്റെ കൈവഴിയായ വെട്ടിപ്പുഴ തോട്ടിൽ കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവത്തിൽ സംസ്ഥാന മലിനീകരണം നിയന്ത്രണ ബോർഡ് അന്വേഷണം ആരംഭിച്ചു.

ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിൻറെ അംഗങ്ങൾ പുനലൂരിലെത്തി സാമ്പിളുകൾ ശേഖരിച്ചു

വെട്ടിപ്പുറത്തോട്ടിൽ മാലിന്യം ഒഴുക്കിയ സ്ഥലം, കല്ലടയാറിൽ വെട്ടപ്പുഴതോട് ചേരുന്ന സംഗമസ്ഥലം, പുനലൂർ താലൂക്ക് ആശുപത്രിയിലെ പ്ലാൻറ് എന്നിവിടങ്ങളിൽ നിന്നുമാണ് ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചത്

വെട്ടിപ്പുഴതോട്ടിലേക്ക് മാലിന്യങ്ങൾ ഒഴുകിയെത്തുന്ന സ്ഥലങ്ങൾ പരിശോധിച്ചു - കെഎസ്ആർടിസിയിലെ സേഫ്റ്റിക് ടാങ്കിൽ നിന്നും കല്ലടയാറ്റിലേക്ക് ജലം ഒഴുകിയെത്തുന്നതും സംഘം പരിശോധിച്ചു - താലൂക്ക് ആശുപത്രിയിലെ പ്ലാൻറ് , സംസ്കരണ പ്ലാൻറ് ഉൾപ്പെടെയുള്ള സ്ഥലം സംഘം പരിശോധിച്ചു

വെട്ടിപ്പുഴത്തോട്ടിൽ സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ കക്കൂസ് മാലിന്യം ഒഴുക്കിയ സ്ഥലം കഴികി വൃത്തിയാക്കിയിരുന്നതിൽ ദുരൂഹതയുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന് പരാതി നൽകിയ ആൾപറഞ്ഞു.

മലിനീകരണം നിയന്ത്രണ ബോര്‍ഡിലെ അസിസ്റ്റൻറ് എൻജിനീയർ ഷബ്നം, ജൂനിയർ സയന്റിഫിക്ക് അസിസ്റ്റൻറ്മാരായ സുധീന, നിഷ ബഷീർ, ടെക്നിക്കൽ അസിസ്റ്റൻറ് അഭിരാമി എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

വെട്ടിപ്പുഴ തോട്ടിലും കല്ലടയാറ്റിലും കോളിഫോം ബാക്ടീരിയ അടങ്ങിയിട്ടുണ്ടോ എന്നാണ് പരിശോധന കൊണ്ട് ഉദ്ദേശിക്കുന്നത്.പരിശോധന ഫലം ലഭിക്കുന്ന മുറക്ക് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും.അഞ്ചുദിവസം മുമ്പാണ് വെട്ടിപ്പുഴ തോട്ടിൽ  കക്കൂസ് മാലിന്യം തള്ളുന്നത്.

കക്കൂസ് മാലിന്യം തള്ളുന്ന ദൃശ്യം മഹേന്ദ്ര ദാസ് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിഷയം പുറംലോകം അറിയുന്നത്.

രണ്ട് ടാങ്കർ ലോറികളിൽ ആണ് കക്കൂസ് മാലിന്യം തള്ളിയതായി പരാതിയിൽ പറയുന്നത്.
ഒരു ടാങ്കർ ലോറി മാത്രമാണ് പിടികൂടിയത് ഇനി ഒരു ടാങ്കർ കൂടി പിടികൂടാൻ ഉണ്ടെന്നും മഹേന്ദ്ര ദാസ് പറഞ്ഞു.

ന്യൂസ്‌ ബ്യുറോ പുനലൂര്‍
 

Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.