*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടി തലവൂര്‍ ഗ്രാമപഞ്ചായത്ത്.Talavoor Gram Panchayat has achieved complete constitutional literacy.

സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടി തലവൂര്‍ ഗ്രാമപഞ്ചായത്ത്.
സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേട്ടം സ്വന്തമാക്കി പത്തനാപുരം ബ്ലോക്കിലെ തലവൂര്‍ ഗ്രാമപഞ്ചായത്ത്.  'ദി സിറ്റിസണ്‍' ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ 10 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും ഭരണഘടന അവബോധമുള്ളവരാക്കിയാണ് നേട്ടം കൈവരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ പിടവൂര്‍ വല്ല്യേനേത്ത് ഓഡിറ്റോറിയത്തില്‍ പ്രഖ്യാപനം  നിര്‍വഹിച്ചു. ചടങ്ങില്‍  സെനറ്റര്‍മാരെയും ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ വീടുകളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചു. തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എസ് കലാദേവി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എസ്.ഷൈന്‍കുമാര്‍, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെടുവന്നൂര്‍ സുനില്‍, സ്റ്റാന്റിംഗ് കമ്മിറ്റി  അധ്യക്ഷരായ സുധ ജെ.അനില്‍,  നിഷ മോള്‍, ആര്‍.എല്‍ വിഷ്ണു കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉഷ വിക്രമന്‍ ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.