*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കക്കൂസ് മാലിന്യം തോട്ടിൽ തള്ളിയ സംഭവത്തിൽ തുടർ അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ പുനലൂർ ഡി.വൈ.എസ്.പിയെ സന്ദർശിച്ചു. UDF councilors visited the Punalur DYSP demanding further investigation and legal action in the case of dumping of toilet waste in the canal.

കക്കൂസ് മാലിന്യം തോട്ടിൽ തള്ളിയ സംഭവത്തിൽ തുടർ അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ പുനലൂർ ഡി.വൈ.എസ്.പിയെ സന്ദർശിച്ചു. 

സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഒരു ടാങ്കർ ലോറി പിടിച്ചെടുത്തതും അതിൻ്റെ ഡ്രൈവറെ അറസ്റ്റു ചെയ്തതുമല്ലാതെ അന്വേഷണത്തിൽ പുരോഗതിയില്ലെന്നാണ് പ്രതിപക്ഷ പരാതി. 

2 ടാങ്കറുകൾ ഉണ്ടായിരുന്നതായി പോലീസ് തന്നെ പറയുന്നുണ്ട്. എന്നാൽ രണ്ടാമത്തെ ടാങ്കർ കസ്റ്റഡിയിലെടുത്തിട്ടില്ല. ഈ മാലിന്യം ടാങ്കറിൽ കൊണ്ടു പോയി തോട്ടിൽ ഒഴുക്കാൻ നിർദ്ദേശം നൽകിയതാരാണെന്നും ഐ.ആർ.ടി.സി എന്ന സ്ഥാപനത്തിന് ഇതുമായുള്ള ബന്ധമെന്താണെന്നും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.

എന്നാൽ തുടർ അന്വേഷണം നടക്കുകയാണെന്നും സർക്കിൾ ഇൻസ്പെക്ടറിനാണ് അന്വേഷണ ചുമതലവെന്നും അതിൻ്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ആരെയെല്ലാം പ്രതിയാക്കണമെന്ന് പരിശോധിക്കാമെന്നും ഡി.വൈ.എസ്.പി ഉറപ്പുനൽകി. 

രണ്ടാമത്തെ ടാങ്കർ ഉടനെ പരിശോധിക്കുമെന്നും അതിലും മാലിന്യം കൊണ്ടു പോയിട്ടുണ്ടെങ്കിൽ അതും കസ്റ്റഡിയിലെടുക്കും. ഇതിൽ മുഴുവൻ പ്രതികളേയും കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിൽ സെപ്റ്റിക്ക് ടാങ്ക് മാലിന്യങ്ങൾ ശുചിയാക്കുന്ന തരത്തിൽ  പ്രവർത്തിക്കുന്ന  ഏജൻസികളെ നിരീക്ഷണത്തിൽ വയ്ക്കുന്നതു സംബന്ധിച്ചും വിവിധ തലത്തിൽ അറിയിപ്പുകൾ നൽകിയും നഗരസഭയും പോലീസും വെവ്വേറെ തുടർ നിരീക്ഷണം നടത്തി  ഇത്തരം മാലിന്യങ്ങൾ ജലസ്രോതസുകളിൽ തള്ളില്ലെന്ന് ഉറപ്പു വരുത്തുമെന്നും ഡി.വൈ.എസ്.പി ഉറപ്പു നൽകി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.