*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ആത്മമിത്രത്തിന്റെ വേര്‍പാടിന് ഒരു വര്‍ഷം.A year since the separation of soulmate.

ആത്മമിത്രത്തിന്റെ വേര്‍പാടിന് ഒരു വര്‍ഷം.

ഉറച്ച ശബ്ദവും, തീരുമാനങ്ങളും  കൊണ്ട് മാധ്യമ ലോകത്ത് വിട്ടുവിഴ്ചയില്ലാത്ത നിലപാടുകളിൽ വ്യത്യസ്ത പുലർത്തിയ അനിലൻ മൂഹൂർത്തത്തിന്റെ ഓർമ്മകൾക്ക്  ഒരു വർഷം.
എഴുത്തിന്റെ ലോകത്തെ നിറസാന്നിധ്യം ആയിരുന്നു.ആനിലൻ മുഹൂർത്തം.പുനലൂര്‍ ന്യുസിന്റെ വഴികാട്ടിയും ആത്മമിത്രവുമായ ആദ്ദേഹത്തിന്റ വേർപാട് പുനലൂര്‍ ന്യുസിനും, മാധ്യമ ലോകത്തിനും, കേരള പത്ര പ്രവർത്തക അസോസിയേഷനും തീരാനഷ്ടമാണെന്ന്  അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരുന്നു.

മാധ്യമ ലോകത്തും,പൊതുമണ്ഡലത്തിലും, സാമൂഹ്യ സേവന രംഗത്തും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച  അനിലൻ മോഹൂർത്തം, തന്റെ ട്രെസ്റ്റ്ന്റെ പേരിൽ നിരവധി  നിർധനരായവരെ  സാമ്പത്തികമായി സഹായിക്കുകയും , പ്രശ്നങ്ങളിൽ പെടുന്നവർക്ക് നിയമ ഉപദേശം നൽകി സഹായിക്കുകയും, കേരള പത്ര പരവർത്തക അസോസിയേഷന്റെ നിരവധി അംഗങ്ങൾക്ക് കൊറോണ കാലത്തു സൗജന്യ മാസ്ക്,  വീടുകളിൽ ആവശ്യം ഉള്ള നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ, കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യം ഉള്ള ടി.വി മൊബൈൽ അടക്കം അദ്ദേഹം വിതരണം ചെയ്തു. ടി.വി കൊടുത്ത പാവപ്പെട്ട വിട്ടിൽ ടി.വി വയ്ക്കാൻ ചുമർ ഇല്ലാത്തതിനാൽ മറ്റുള്ളവരുടെ സഹകരണത്തോടെ ആ കുടുംബത്തിന് ഒരു മുറി നിർമ്മിച്ചു കൊടുത്തു. 

കൊറോണ വ്യാപനത്തിന്റെ ആദ്യ കാലത്ത്  രോഗം പിടിപെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ എല്ലാവരും മടിച്ചു നിന്നത് കണ്ട് അദ്ദേഹം ഒറ്റയ്ക്ക് നിരവധി കൊറോണ രോഗികളെ ഭയലേശമന്യേ  ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. 

കൂടാതെ ആക്‌സിഡന്റ്, നാട്ടിൽ ഉണ്ടാകുന്ന മറ്റ് വിഷയങ്ങളിലും അദ്ദേഹം സജീവമായി  ഇടപെട്ടിരുന്നു.തന്റെതായ ഇടങ്ങളിൽ സ്വതസിദ്ധമായ വ്യക്തി മുദ്ര പതിപ്പിച്ചണ് അനിലൻ മൂഹൂർത്തം ഈ ലോകത്തോട് വിട പറഞ്ഞത്. അറിവ് കൂടുതൽ കൂടുതൽ നേടുകയും അത് പകർന്ന് നൽകുകയും ചെയ്യുമ്പോൾ ആ അറിവിന് കൂടുതൽ മാറ്റ് വർധിക്കുന്നു.  അത് അദ്ദേഹത്തിന് മാത്രം സ്വയത്തമായ ശീലമാണ്. 

നിതാന്ത ജാഗ്രത, സമൂഹത്തോടുള്ള പ്രതിബദ്ധത എന്നിവയാണ് ഒരു മാധ്യമ പ്രവർത്തകന് വേണ്ടത് എന്ന് അനിലൻ മൂഹൂർത്തിന്റെ ജീവിതം വീണ്ടും, വീണ്ടും ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വായനയിലൂടെ നേടിയ അറിവ്, നിയമ പരിഞ്ജാനം എന്നിവ ഒട്ടനവധി പേർക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. 

പരിണിത പ്രഞ്ജനായ  എഴുത്തുകാരൻ, ചിന്തകൻ, ആയുർവേദത്തിൽ ആഴത്തിൽ ഉള്ള അറിവ്, സാമൂഹ്യ നിതിയ്ക്കും, തുല്യതയ്ക്കും പോരാടുന്നവൻ അതായിരുന്നും എന്നും അനിലൻ മുഹൂർത്തം.

അദ്ദേഹത്തിന്‍റെ വേര്‍പാട് സൃഷ്‌ടിച്ച ശൂന്യത എന്റേയും,കേരളാ പത്രപ്രവർത്തക അസോസിയേഷന്‍ ജന:സെക്രട്ടറി മധു ചേട്ടന്റെയും ജീവിതത്തില്‍ വളരെ വലുതാണ്‌

നിത്യതയിൽ വിലയം പ്രാപിച്ച ആ ആത്മാവിന് നിത്യശാന്തി നേരുന്നു.വാക്കുകളിൽ ഒതുങ്ങുന്നതല്ല ഒന്നും.നിത്യമായ ഓർമ്മകൾക്ക് മുന്നിൽ പുനലൂര്‍ ന്യുസിന്റെയും കേരളാ പത്രപ്രവർത്തക അസോസിയേഷന്റെയും ശതകോടി പ്രണാമം 🌹🌹🌹🌹

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.