*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കരടിയുടെ ആക്രമണം: ബൈക്ക് യാത്രക്കാരായ 3 പേർക്കു ഗുരുതര പരുക്ക്, നാട്ടുകാർ റോഡ് ഉപരോധിച്ചു.Bear attack: 3 bikers seriously injured, locals block the road


തെങ്കാശി ജില്ലയിൽ ജനവാസ മേഖലയിലെത്തിയ കരടിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരായ 3 പേർക്കു ഗുരുതര പരുക്ക്. കടയത്തിനു സമീപം ശിവശൈലം ഗ്രാമത്തിൽ ഇന്നലെ രാവിലെയാണു സംഭവം. ശിവശൈലം സ്വദേശിയായ വൈകുണ്ഠസ്വാമി, നാഗേന്ദ്രൻ, ശൈലപ്പൻ എന്നിവർക്കാണു പരുക്കേറ്റത്. വൈകുണ്ഠസ്വാമിയുടെ കടയിലേക്കുള്ള സാധനങ്ങളുമായി ബൈക്കിൽ വരുന്ന വഴിക്കാണു കരടി ആക്രമിക്കുന്നത്.

ഈ സമയം ഇതുവഴി മറ്റൊരു ബൈക്കിൽ വന്ന നാഗേന്ദ്രനും ശൈലപ്പനും വൈകുണ്ഠസ്വാമിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കരടി ഇവരെ ആക്രമിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ കല്ലെറിഞ്ഞും ബഹളം വച്ചും കരടിയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞാണു കരടി പിൻമാറിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മൂന്നു പേരെയും തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

കരടി ആക്രമണത്തിൽ നിന്നു ജനങ്ങളെ രക്ഷിക്കണമെന്നും കരടിയെ വെടിവച്ചുകൊല്ലണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ശിവശൈലം ഫോറസ്റ്റ് ഓഫിസിനു മുന്നിൽ റോഡ് ഉപരോധിച്ചു. സമരത്തെത്തുടർന്ന് ആലംകുളം ഡിവൈഎസ്പി പൊന്നരശ്, കടയം റേഞ്ച് ഓഫിസർ കരുണാമൂർത്തി എന്നിവർ നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ കരടിയെ കൂടുവച്ചു പിടികൂടുമെന്ന ഉറപ്പിലാണു സമരം അവസാനിപ്പിച്ചത്. രാത്രി 7നു വനംവകുപ്പ് മയക്കുവെടിവച്ച് കരടിയെ പിടികൂടി.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.