*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായ ജയന്റെ വേര്‍പാടിന് 42 വര്‍ഷം.42 years since Jayan, the symbol of masculinity in Malayalam cinema, passed away.

മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായ ജയന്റെ വേര്‍പാടിന് 42 വര്‍ഷം. 1980 നവംബര്‍ 16 ചെന്നൈയ്ക്കടുത്തുള്ള ഷോലവാരത്ത് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഹെലികോപ്ര്‍ അപകടത്തിലാണ് ജയന്‍ മരിച്ചത്. പി.എന്‍. സുന്ദരം സംവിധാനം ചെയ്ത സിനിമയില്‍ ഹെലികോപ്റ്ററില്‍ പിടിച്ചു തൂങ്ങിയുള്ള സാഹസികമായ സംഘട്ടനരംഗം അഭിനയിക്കുമ്പോഴായിരുന്നു അപകടം. അപകടകരമായ രംഗങ്ങള്‍ പോലും ഡ്യൂപ്പിനെ ഉപയോഗിക്കാതെ അഭിനയിക്കാറുള്ള ജയന്റെ ജീവിതത്തിന് തിരശ്ശീല വീഴ്ത്തിയതും സാഹസികത തന്നെയായിരുന്നു.
അഭിനയ ശൈലിയിലും സംസാര രീതിയിലും പ്രത്യേക വഴി രൂപപ്പെടുത്തിയ ജയന്‍ ഐ.വി.ശശി ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ സൂപ്പര്‍താരമായത്. നായക വേഷങ്ങള്‍ മാത്രമല്ല, വില്ലന്‍ വേഷങ്ങളും ജയന്‍ അവിസ്മരണീയമാക്കി. അക്കാലത്ത് നസീര്‍, ജയന്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച സൂപ്പര്‍ഹിറ്റുകളായി. 

അന്തരിച്ച് 40 വര്‍ഷം കഴിഞ്ഞിട്ടും ജയന്‍ എന്ന നടനെ ഇപ്പോഴും മലയാളികള്‍ ഓര്‍ക്കുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.