*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അര ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബേക്കറി ഉടമ പിടിയിൽ.Bakery owner arrested with banned tobacco products worth Rs.

അര ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബേക്കറി ഉടമ പിടിയിൽ
കൊട്ടാരക്കര :കൊട്ടാരക്കര പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വയ്ക്കലിൽ മലബാർ ബേക്കറി എന്ന സ്ഥാപനത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ബേക്കറിയുടമ കൊട്ടാരക്കര പോലീസിന്റെ പിടിയിൽ. വാളകം വില്ലേജിൽ മേൽക്കുളങ്ങര എന്ന സ്ഥലത്ത് ജസീന മൻസിലിൽ ഹമീദ് മകൻ അബുബക്കർ (44) ആണ് പോലീസ് പിടിയിലായത്. ബേക്കറിയുടെ മറവിൽ അബൂബക്കർ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ അര ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ബേക്കറിയിൽ നിന്നും പിടിച്ചെടുത്തത്. മുൻപും സമാനമായ കേസുകളിൽ പ്രതിയായിട്ടുളള ആളാണ് അബുബക്കർ. കൊട്ടാരക്കര ഇൻസ്പെക്ടർ വി.എസ്. പ്രശാന്തിന് ലഭിച്ച രഹസ്യ വിരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ബിജു, സുദർശനൻ  എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.