*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കാട്ടാന ഓടിച്ചു, ഭയന്ന് മരത്തില്‍ കയറിയ യുവാവ് വീണുമരിച്ചു.Chased by the wild elephant, the young man climbed a tree in fear and fell to his death.

കാട്ടാന ഓടിച്ചു, ഭയന്ന് മരത്തില്‍ കയറിയ യുവാവ് വീണുമരിച്ചു.
വയനാട്- കാട്ടാനയോടിച്ചപ്പോള്‍ ഭയന്ന് മരത്തില്‍ കയറിയ യുവാവ് വീണു മരിച്ചു. വയനാട് തിരുനെല്ലിയില്‍ മല്ലികപ്പാറ കോളനിയിലെ രതീഷ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.
തിരുനെല്ലിക്കടുത്ത് അപ്പപാറയിലെ ഒരു എസ്‌റ്റേറ്റിനകത്ത് വച്ചാണ് അപകടം ഉണ്ടായത്. എസ്‌റ്റേറ്റ് ജീവനക്കാരനായിരുന്ന രതീഷ് സുഹൃത്ത് ഗണേഷിനോടൊപ്പം കാട്ടാനയെ ഓടിക്കാന്‍ പോയതായിരുന്നു.
എന്നാല്‍ ഇരുവരെയും കാട്ടാന ഓടിക്കുകയും രതീഷ് ഓടി മരത്തില്‍ കയറുകയുമായിരുന്നു. മരത്തില്‍ നിന്നു വീണ രതീഷിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.