*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഇടമൺ യു.പി.എസ് സ്കൂളിന് സമീപം നാഷണൽ ഹൈവേയിൽ വളവില്‍ ടോറസ് ലോറികൾ നിരന്തരം പാർക്ക് ചെയ്യുന്നത് അപകട ഭീഷിണി ഉയര്‍ത്തുന്നു.The constant parking of Taurus lorries on the curve on the National Highway near Edaman UPS School poses an accident threat.

കൊല്ലം തെന്മല ഇടമൺ യു.പി.എസ് സ്കൂളിന് സമീപം നാഷണൽ ഹൈവേ വളവില്‍ അപകട ഭീഷണി ഉയര്‍ത്തി ടോറസ് ലോറികൾ നിരന്തരം പാർക്ക് ചെയ്യുന്നു.

സ്കൂൾ വിദ്യാർത്ഥികൾക്കും മറ്റു വാഹന യാത്രക്കാർക്കും എപ്പോൾ വേണമെങ്കിലും അപകടമുണ്ടാകാൻ സാധ്യത ഉള്ള നിലയിലാണ് കൊടും വളവിലുള്ള പാര്‍ക്കിംഗ്.
ഇടമണ്ണിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റുകാർ വാടകക്ക് എടുത്തിരിക്കുന്ന വാഹനങ്ങളാണ് റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുന്നത്.

ഈ ഭാഗത്ത് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്.

ഓട്ടമില്ലെങ്കിൽ ദിവസങ്ങളോളം വാഹനങ്ങള്‍ ഇവിടെ പാർക്ക് ചെയ്യുക പതിവാണ്.തൊട്ടടുത്ത്  രണ്ട് സ്കൂളുകൾ പ്രവർത്തിക്കുന്നു അതിനാല്‍ രക്ഷിതാക്കള്‍ ഭീതിയില്‍ ആണ്.കൊടുംവളവില്‍ നിന്നും വാഹനങ്ങള്‍ മാറ്റുവാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു എന്നാല്‍ റോഡ്‌ ടാക്സ്‌ അടച്ചിട്ടാണ് വാഹനം ഓടിക്കുന്നത് എന്നും വാഹനം മാറ്റുവാന്‍ സൌകര്യമില്ല നിങ്ങള്‍ എന്തുവാണ് എന്ന് വെച്ചാല്‍ ചെയ്തോളു എന്നുള്ള നിഷേധാത്മക മറുപടിയാണ് ലഭിച്ചത് എന്ന് നാട്ടുകാര്‍ പറയുന്നു.  

കൊടുംവളവുകൾ ഉള്ള ഈ സ്ഥലത്തു വാഹന പാർക്കിംഗ് കാരണം സ്ഥിരമായി അപകടങ്ങൾ പതിവാണെന്ന് പ്രദേശവാസിയായ ഷറഫുദീൻ പറയുന്നു. 

ബൈറ്റ്:ഷറഫുദീൻ ( പ്രദേശവാസി)

തെന്മല പോലീസിൽ നാട്ടുകാർ പരാതി കൊടുത്തിട്ടും ഇതുവരെ നടപടി ഒന്നുമുണ്ടായില്ല.

വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതിനു മുൻപ് ഈ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ഇവിടെ നിന്നും മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Media 1 Punalur

ന്യൂസ്‌ ബ്യുറോ തെന്മല

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.