*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

റബര്‍ എസ്‌റ്റേറ്റില്‍ കാട്ടാന പ്രസവിച്ചു, കുഞ്ഞുമായി മടങ്ങി.Katana gave birth at the rubber estate and returned with the cub.

കൊല്ലം- തെന്മല കഴുതുരുട്ടിക്കു സമീപം നാഗമലയില്‍ റബര്‍ എസ്‌റ്റേറ്റില്‍ കാട്ടാന പ്രസവിച്ചു. വൈകിട്ട് മൂന്നോടെ വനത്തില്‍നിന്ന് നാല് ആനകള്‍ ഇവിടെയെത്തി. കുഞ്ഞിനെ തങ്ങളുടെ നടുവില്‍ സുരക്ഷിതമായി നിര്‍ത്തി ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങി.
നാഗമല '2015 ഫീല്‍ഡില്‍' വനത്തിനോടുചേര്‍ന്ന ഭാഗത്ത് കുട്ടിയാനയ്‌ക്കൊപ്പം ആന നില്‍ക്കുന്നത് രാവിലെ ടാപ്പിംഗിനിറങ്ങിയ തൊഴിലാളികളാണ് കണ്ടത്. പ്രസവിച്ച ശേഷമുള്ള ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ വിവരം ഫീല്‍ഡ് വാച്ചറായ രാജനെ അറിയിച്ചു. തുടര്‍ന്ന് നാഗമല എസ്‌റ്റേറ്റിലുള്ള എബി, രാജന്‍ എന്നിവര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
ഈ ഭാഗത്ത് റബര്‍ എസ്‌റ്റേറ്റും വനാതിര്‍ത്തിയുമായി 600 മീറ്റര്‍ അകലമേയുള്ളൂ. റബര്‍ മുറിച്ചസ്ഥലത്ത് വിഷപ്പയറുകള്‍ വളര്‍ന്നുനില്‍ക്കുന്ന വിശാലമായ പ്രദേശമാണിത്. സ്ഥിരമായി കാട്ടാനയിറങ്ങാറുള്ള ഈ ഭാഗത്ത് സൗരോര്‍ജവേലിയില്ല.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.