*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂര്‍ നഗരസഭയില്‍ കേരളോത്സവത്തിന് തുടക്കമായി.Kerala Festival has started in Punalur Municipality.

പുനലൂര്‍ നഗരസഭയില്‍ കേരളോത്സവത്തിന് തുടക്കമായി.
പുനലൂര്‍ തൂക്കുപാലം മുതല്‍ ചെമ്മന്തൂര്‍ സ്റ്റേഡിയം വരെ നടന്ന വിളംബര ഘോഷയാത്രയോടെ നഗരസഭയില്‍ കേരളോത്സവത്തിന് തുടക്കമായി.   ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. പ്രാദേശിക തലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കലാ-കായിക മേഖലകളില്‍ കഴിവ് തെളിയിക്കുന്നതിനുള്ള അവസരമാണ് കേരളോത്സവത്തിലൂടെ ലഭിക്കുന്നതെന്ന് നിമ്മി എബ്രഹാം പറഞ്ഞു. നവംബര്‍ 20 വരെ നഗരസഭയിലെ വിവിധ വേദികളില്‍ കലാ - കായിക മത്സരങ്ങള്‍ അരങ്ങേറും.  
മത്സരങ്ങള്‍ക്ക് ആവേശമേകാന്‍ ചെയര്‍പേഴ്‌സന്റെയും വൈസ് ചെയര്‍മാന്റെയും നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമുകളും മാറ്റുരച്ചു. അഞ്ച് ഓവറില്‍ 80 റണ്‍സ് കരസ്ഥമാക്കിയ ചെയര്‍പേഴ്സന്റെ ടീം വിജയിച്ചു. അത്‌ലറ്റിക്സ്, ബാസ്‌ക്കറ്റ് ബോള്‍, ഷട്ടില്‍ ടൂര്‍ണമെന്റ്, ഫുട്ബോള്‍, വടംവലി, കബഡി, ക്രിക്കറ്റ് എന്നീ കായിക മത്സരങ്ങളും ചിത്രരചന, കവിത - കഥാ രചന, ഉപന്യാസം തുടങ്ങിയ വിവിധയിനം കലാ മത്സരങ്ങളും നടക്കും. നഗരസഭയുടെ 35 വാര്‍ഡുകളില്‍ നിന്നും 15നും 40നും ഇടയില്‍ പ്രായമുള്ള മത്സരാര്‍ഥികളാണ് പങ്കെടുക്കുക.
നഗരസഭാ വൈസ് ചെയര്‍മാന്‍ വി.പി ഉണ്ണികൃഷ്ണന്‍, സ്ഥിരംസമിതി അധ്യക്ഷരായ ഡി. ദിനേശന്‍, കനകമ്മ, വസന്ത രഞ്ജന്‍, പി.എസ് പുഷ്പലത, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.