*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

വാഹനം ഇടിച്ച് തകർന്ന ഹൈമാസ്റ്റ് ലൈറ്റ് പുനസ്ഥാപിക്കാതെ കൊല്ലം തെന്മല ഗ്രാമപഞ്ചായത്ത്. Kollam Thenmala Gram Panchayat did not restore the high mast light which was damaged by a vehicle.

വാഹനം ഇടിച്ച് തകർന്ന ഹൈമാസ്റ്റ് ലൈറ്റ് പുനസ്ഥാപിക്കാതെ കൊല്ലം തെന്മല ഗ്രാമപഞ്ചായത്ത്.  

നാലുവർഷം മുൻപാണ് ചരക്ക് വാഹനമിടിച്ചു ഡാം കവലയില്‍ ഉള്ള  ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്നത്.

മണ്ഡല കാലം ആരംഭിച്ചതോടെ ശബരിമല തീർത്ഥാടകര്‍ ഉൾപ്പെടെ  തെന്മലയില്‍ എത്തുന്ന സഞ്ചാരികള്‍ ഇരുട്ടില്‍ തപ്പുകയാണ്‌.വൈദ്യുത പോസ്റ്റുകളിൽ എവിടെയും വെളിച്ചമില്ല.ആകെ വെളിച്ചമുണ്ടായിരുന്ന ഡാം കവലിയിലെ ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്നിട്ട് നാലുവർഷം മുമ്പ് ചരക്ക് വാഹനം ഇടിച്ചു തകർന്നു.

വാഹനത്തിനെതിരെ തെന്മല പോലീസ് കേസെടുക്കുകയും തകര്‍ന്ന ഹൈമാസ്റ്റ് ലൈറ്റ് പുനര്‍സ്ഥാപിക്കുവാന്‍ വാഹന ഉടമ തെന്മല ഗ്രാമപഞ്ചായത്തിൽ പണം നൽകുകയും ചെയ്തു.എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ലൈറ്റ് പുനര്‍സ്ഥാപിക്കപ്പെട്ടില്ല.സന്ധ്യ കഴിഞ്ഞാല്‍ ഡാം കവലയില്‍ കൂരിരുട്ടാണ്.

പാര്‍ക്കിംഗ് ഏരിയയില്‍ ഇരുട്ടിൻറെ മറവിൽ സാമൂഹ്യവിരുദ്ധ ഒത്തുകൂടുന്നതായും പരാതിയുണ്ട്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ് ഇവിടം.ശബരിമല തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള ഇടത്താവളം എന്ന നിലയിലും അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റ് പുനര്‍സ്ഥാപിക്കണമെന്നാണ് ആവശ്യം.Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.