*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം തിരുമംഗലം ദേശീയ പാത പുനരുദ്ധരിക്കണം.സിപിഎം നേതൃത്വത്തിൽ ദേശീയ പാത ഓഫീസിലേക്ക് മാർച്ചും ധര്‍ണയും.Kollam Tirumangalam national highway should be renovated. CPM led march and dharna to the National Highway Office.

കൊല്ലം തിരുമംഗലം ദേശീയ പാത പുനരുദ്ധരിക്കണം.സിപിഎം നേതൃത്വത്തിൽ ദേശീയ പാത ഓഫീസിലേക്ക് മാർച്ചും ധര്‍ണയും.

പുനലൂർ മുതൽ ചെങ്കോട്ട വരെയുള്ള ഭാഗത്ത് അപകട രഹിതമായ നിലയിൽ ഉള്ള ഭാഗം ശാസ്ത്രീയമായ് പുനർനിർമ്മിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് സി പി ഐ എം പുനലൂർ ഏരിയ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ദേശീയ പാത ഓഫീസിലേക്ക് മാർച്ചും ധരണയും സംഘടിപ്പിച്ചു.

സിപിഎം ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി ദേശീയപാത ഓഫീസിന് മുൻപിൽ സമാപിച്ചു. തുടർന്ന് ചേർന്ന ധാരണ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്ഘാടനം ചെയ്തു.

ദേശീയപാതയുടെ വികസനവുമായി ബദ്ധപ്പെട്ട്  അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വിദഗ്ധ പഠനത്തിലൂടെ പരിഹരിക്കണം.
അശാസ്ത്രീയമായ വളവുകൾ, ബാരിക്കേട് സ്ഥാപിച്ചതിലെ ബലക്കുറവ്, സിഗ്നലുകൾ മറച്ച് അപകടകരമായി കാടു വളർന്നുനിൽക്കുന്നത് തുടങ്ങിയ വിഷയങ്ങളിൽ ദേശീയപാത വിഭാഗത്തിൻറെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും സമരം ആവശ്യപ്പെട്ടു.

സിപിഐ എം ഏരിയ സെക്രട്ടറി എസ് ബിജു സ്വാഗതം പറഞ്ഞ ധർണ്ണയ്ക്ക് ജില്ലാ കമ്മിറ്റിയംഗം എം എ രാജഗോപാൽ അധ്യക്ഷത വഹിച്ചു.

നേതാക്കളായ എസ് ഷീറ്റ്സ് , ജോർജ് മാത്യു, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, പ്രൊഫസർ ഡി ഷാജി, അഡ്വക്കേറ്റ് Pസജി,രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

ന്യൂസ്‌ ബ്യുറോ പുനലൂര്‍

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.