കൊല്ലം പുനലൂരില്‍ ഭിന്നശേഷിക്കാര്‍ക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പുനലൂരിലും പരിസരപ്രദേശങ്ങളിലുമുള്ള അറുനൂറോളം വരുന്ന ഭിന്നശേഷി കുട്ടികൾ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, യു.ഡി.ഐ.ഡി കാർഡ് ,സ്പെഷ്യൽ ലേർണിംഗ് ഡിസെബിലിറ്റി കാർഡ് തുടങ്ങിയ രേഖകൾ കൈവശമില്ലാത്തതിനാൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തില്‍
പ്രസ്തുത കുട്ടികളെല്ലാവരും തന്നെ പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും മെഡിക്കൽ സർട്ടിഫിക്കറ്റുകൾക്കായി ആശുപത്രിയിൽ പോകുന്നതിന് ബുദ്ധിമുട്ട് നേരിടുന്നവരുമാണ്.
പ്രസ്തുത രേഖകൾക്കായി ഈ കുട്ടികൾ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള നടപടികൾ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇവർക്ക് രേഖകൾ ലഭ്യമാക്കുന്നതിനായി പുനലൂർ മണ്ഡലത്തിൽ ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നതിനു വേണ്ട ഡ്വ:പി.എ അനസ്,നവജീവന്‍ പ്രസിഡന്റ് ജീജാ സുനില്‍,യു.ഡി.ഐ.ഡി സംസ്ഥാന തല കോ-ഓര്‍ഡിനേറ്റര്‍ സവിത വി രാജ് തുടങ്ങിയവര്‍ ആശംസയും ചങ്ങായീസ് പ്രസിഡന്റ് കൃതക്ഞതയും അറിയിച്ചു. നടപടികൾ സ്വീകരിക്കുവാന്‍ വേണ്ടി പുനലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ മാതാപിതാക്കളുടെ ഗ്രൂപ്പായ നവജീവന്‍,ചാരിറ്റി സംഘടനയായ ചങ്ങായീസ് തുടങ്ങിയ ഗ്രൂപ്പുകള്‍ ഈ വിവരം എം.എല്‍.എ പി.എസ് സുപാലിന്റെ ശ്രദ്ധയില്‍ പെടുത്തുകയും എം.എല്‍.എ യുടെ അഭ്യര്‍ത്ഥന പ്രകാരം സാമൂഹിക നീതി വകുപ്പ് പുനലൂരില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിന് അനുമതി നല്കി.
തുടര്‍ന്ന് 26 ആം തീയതി ശനിയാഴ്ച പുനലൂര്‍ ടിബിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പില്‍ 141 പേര് പങ്കെടുത്തു.
കേരളത്തില്‍ സാമൂഹിക നീതി വകുപ്പ് അനുവദിച്ച മൂന്ന് ഭിന്നശേഷി ഗ്രാമത്തില്‍ ഒന്ന് പുനലൂരില്‍ ആണെന്നും പ്രസ്തുത ഗ്രാമത്തിന് വേണ്ടി മൂന്ന് ഏക്കര്‍ സ്ഥലം ഏറ്റെടുക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പുനലൂര്‍ നഗരസഭ ചെയര്പേഴ്സന് നിമ്മി എബ്രാഹം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്യാമ്പിന്റെ ഉദ്ഘാടനം പി.എസ്. സുപാല്‍ നിര്‍വഹിച്ചു.യു.ഡി.ഐ.ഡി ജില്ലാ കോർഡിനേറ്റർ ആനന്ദ് സ്വാഗതവും, വിപി ഉണ്ണികൃഷ്ണന്,അഡ്വ:പി.എ അനസ്,നവജീവന്‍ പ്രസിഡന്റ് ജീജാ സുനില്‍,യു.ഡി.ഐ.ഡി സംസ്ഥാന തല കോ-ഓര്‍ഡിനേറ്റര്‍ സവിത വി രാജ് തുടങ്ങിയവര്‍ ആശംസയും ചങ്ങായീസ് പ്രസിഡന്റ് കൃതക്ഞതയും അറിയിച്ചു.
ന്യൂസ് ബ്യുറോ പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ