*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സ്വകാര്യബസുകളുടെ മത്സരഓട്ടം നിയന്ത്രിക്കാൻ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ്. The Motor Vehicle Department has taken strict action to control the competition of private buses.

സ്വകാര്യബസുകളുടെ മത്സരഓട്ടം നിയന്ത്രിക്കാൻ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ്. ഇന്നലെ ബസ് ഉടമകളുമായും ജീവനക്കാരുമായും നടത്തിയ ചർച്ചയിൽ, നിയമലംഘനങ്ങൾ ഉണ്ടായാൽ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കു പോകുമെന്നു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ജില്ലയിലാകെ 495 പെർമിറ്റുകളാണു നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ബസിന്റെ സമയത്തെച്ചൊല്ലി സ്വകാര്യബസുകൾ തമ്മിലുണ്ടായ തർക്കം അപകടത്തിൽ കലാശിച്ചതിനെത്തുടർന്നാണു നടപടി.

ഒരേ റൂട്ടിൽ പോകുന്ന ബസിൽ പിന്നിലോടുന്ന ബസിലെ ക്ലീനറോ അല്ലെങ്കിൽ ഉടമ ചുമതലപ്പെടുത്തിയ ആളോ മുന്നിലെ ബസിൽ കയറിപ്പറ്റും. പിന്നെ ഓരോ സ്റ്റോപ്പിലും സമയം വൈകാതെ ബസ് മുന്നോട്ടുപോകാനായി ബസ് നിയന്ത്രിക്കുന്ന ചുമതല ഇവർ ഏറ്റെടുക്കും. വേഗം ഓടിച്ചുവിട്ടു പിന്നാലെ വരുന്ന സ്വന്തം വണ്ടിക്കു കലക്‌ഷൻ കൂട്ടുകയാണ് ലക്ഷ്യം. ഇതു ചോദ്യം ചെയ്യുന്നതിനെത്തുടർന്നുണ്ടാകുന്ന തർക്കമാണു പലപ്പോഴും സംഘർഷത്തിൽ കലാശിക്കുക. ഇനി ആ പതിവു വേണ്ടെന്ന് ഇന്നലത്തെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
യാത്രക്കാർ ഇരിക്കെ ബസുകൾ തമ്മിലിടിപ്പിച്ച് ജീവനക്കാരുടെ പരാക്രമം; 4 പേർ അറസ്റ്റിൽ
യാത്രക്കാർ ഇരിക്കെ ബസുകൾ തമ്മിലിടിപ്പിച്ച് ജീവനക്കാരുടെ പരാക്രമം; 4 പേർ അറസ്റ്റിൽ

ഗതാഗതത്തിരക്കു കൂടിയ ടൗണിൽ ഒരു കിലോമീറ്ററിനു 3 മിനിറ്റും അല്ലാത്ത പ്രദേശങ്ങളിൽ ഒന്നര മിനിറ്റുമാണ് അനുവദിച്ചിരിക്കുന്ന സമയപരിധി. 2012നു ശേഷം ടൗൺ മേഖലയിൽ പുതിയ പെർമിറ്റുകൾ കൊടുത്തിട്ടില്ല. സ്കൂൾ സമയങ്ങളിലാണ് മത്സരഓട്ടം രൂക്ഷമാകുന്നുവെന്ന പരാതിയുള്ളത്. കയറും മുൻപു വാതിൽ അടയ്ക്കുമെന്നും പലരിൽ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വരാറുണ്ടെന്നും സ്ഥിരം യാത്രക്കാർ പറയുന്നു. സ്കൂൾ വിദ്യാർഥികൾ ധാരാളമുള്ള ബസുകൾ പകുതിയിൽ സർവീസ് അവസാനിപ്പിക്കുന്നതിനെച്ചൊല്ലിയും മുൻപ് പരാതികൾ വന്നിരുന്നു. പരിശോധന കർശനമായതിനെത്തുടർന്നു വിദ്യാർഥികളുടെ പരാതികൾ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. 

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.