*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ദേശീയ നാച്ചുറോപതി ദിനാചരണം നടത്തി.National Naturopathy Day was observed.

ദേശീയ നാച്ചുറോപതി ദിനാചരണം നടത്തി.

പ്രകൃതി ചികിത്സയിലൂടെ ജീവിതശൈലി രോഗങ്ങളെ തടയാമെന്ന സന്ദേശം നല്‍കി ദേശീയ നാച്ചുറോപതി ദിനാചരണം. ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ്മിഷന്റെ നേതൃത്വത്തില്‍ പുനലൂര്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ദിനാചരണത്തിന്റെ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം നിര്‍വഹിച്ചു.  

ദിനാചരണത്തിന്റെ ഭാഗമായി നടന്ന ‘നാച്ചുറോപ്പതിയും ജീവിതശൈലി രോഗങ്ങളും' ബോധവല്‍ക്കരണ പരിപാടിക്ക് ഡോ. ബിനി എബ്രഹാം നേതൃത്വം നല്‍കി. ഹെല്‍ത്ത് ഡയറ്റ് എക്‌സിബിഷനില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പാചകം ചെയ്ത ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനവും നടത്തി.  
നഗരസഭ വൈസ് ചെയര്‍മാന്‍ വി.പി ഉണ്ണികൃഷ്ണന്‍, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ പുഷ്പലത, ഡി. ദിനേശന്‍, സതേഷ്, പുനലൂര്‍ നേച്ചര്‍ ഡിസ്പെന്‍സറി ആര്‍. എം. ഒ ഡോ. ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.