*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സംസ്ഥാനത്ത് നരബലികൾ നടക്കുന്നത് മലയാളികൾക്ക് അപമാനം ആണെന്ന് എന്‍സിപി.NCP says that human sacrifices in the state are an insult to the Malayalis.

സംസ്ഥാനത്ത് നരബലികൾ നടക്കുന്നത് മലയാളികൾക്ക് അപമാനം ആണെന്ന് എന്‍സിപി 

ഇന്ത്യയിൽ സാക്ഷരതയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം, ഇത്രയും വിദ്യാഭ്യാസമുള്ള സംസ്ഥാനത്ത് നരബലികൾ നടക്കുന്നത് മലയാളികൾക്കിടയിൽ അന്ധവിശ്വാസത്തിന്റെ വേരുകൾ ആഴ്‌ന്നിറങ്ങിയത് കൊണ്ടാണെന്നു എന്‍.സി.പി ജില്ലാ പ്രസിഡന്റ്‌ ചന്ദനതൊപ്പ് അജയകുമാർ പറഞ്ഞു. 

കേരളത്തിലെ അന്ധവിശ്വാസങ്ങളും അഭിചാരക്രിയകളും പൂർണമായും നിർത്തുന്നതിനു വാർഡ് തലങ്ങൾ കേന്ദ്രീകരിച്ചു ബോധവൽക്കരണ ക്ലാസ്സുകളും ആഭിചാരക്രിയകൾ ചെയ്യുന്നവക്കെതിരെ ശക്തമായ നടപടികളും ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് എന്‍സിപി ജില്ലാ പ്രസിഡന്റ്‌ സന്തോഷ്‌ ഉറുകുന്ന് പറഞ്ഞു. 

യോഗത്തിൽ എന്‍സിപി സംസ്ഥാന കമ്മറ്റി സെക്രട്ടറിമാരായ എന്‍ പദ്മകരൻ, വിശാലക്ഷി, എന്‍സിപി സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ് ഉണ്ണിത്താൻ നിയോജക മണ്ഡലം പ്രസിഡന്റ്‌ റിയാസ്, സുനിൽ അഞ്ചൽ എന്നിവർ സംസാരിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.