*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്തി ആറ്റിൽ തള്ളിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ.One more accused was arrested in the case of killing a native of Tamil Nadu and throwing him in an atlas.

തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്തി ആറ്റിൽ തള്ളിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കരൂർ റെഡ്യാർപ്പെട്ടി സ്വദേശി കുമാർ ‍(29) ആണ് അറസ്റ്റിലായത്. കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. 4 ദിവസം മുൻപ് വിരുദനഗർ ചെമ്പട്ടി സ്വദേശി അടൈക്കളത്തെ (30) അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ഫൈസലിന് വേണ്ടി അന്വേഷണം ഊർജിതമാക്കി. മാസം 2ന് ആണ് ചെങ്കോട്ട കാലാങ്കര എകെ അപ്പാർട്ട്മെന്റിൽ അൻപഴകനെ(40) ആര്യങ്കാവ് മുരുകൻപാഞ്ചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ പുനലൂർ ഡിവൈഎസ്പി ബി.വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങുകയായിരുന്നു. അൻപഴകന്റെ ഭാര്യയ്ക്ക് ഫൈസൽ എന്നയാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇവർ തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായി. ഇതിന്റെ വൈരാഗ്യത്തിൽ ഫൈസൽ വാടക്കൊലയാളികളുടെ സഹായത്തോടെ അൻപഴകനെ കൊലപ്പെടുത്തിയ ശേഷം കാറിൽ ആര്യങ്കാവിൽ എത്തിച്ച് ആറിന്റെ തീരത്ത് തള്ളി എന്നാണ് കേസ്. 6 പേർ ചേർന്നാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. തെന്മല ഇൻസ്പെക്ടർ കെ.ശ്യാം, എസ്ഐ സുബിൻ തങ്കച്ചൻ, സിപിഒമാരായ ചന്തു, അനീഷ് കുമാർ, അനൂപ്, വിഷ്ണു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.