*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂർ –നെല്ലിപ്പള്ളി റോഡ്: നിർമാണം പുരോഗമിക്കുന്നു.Punalur-Nellipalli Road: Construction is in progress

കെഎസ്ടിപി സംസ്ഥാന ഹൈവേയിൽ പുനലൂർ –നെല്ലിപ്പള്ളി റോഡിൽ ടാറിങ്ങിന് മുന്നോടിയായുള്ള മൂന്നാംഘട്ട മെറ്റൽ നിരത്തൽ അന്തിമ ഘട്ടത്തിൽ. തുടർച്ചയായി രണ്ടു ദിവസം വെയിൽ ലഭിച്ചാൽ തൊട്ടടുത്ത ദിവസം ടാറിങ് നടത്താനാണ് തീരുമാനം. കാലാവസ്ഥ അനുകൂലമെങ്കിൽ മണ്ഡലകാലം ആരംഭിക്കുന്നതിനു മുൻപ് തന്നെ നെല്ലിപ്പള്ളി –പുനലൂർ പാത ടാറിങ് പൂർത്തിയാക്കും.ഇവിടെ നെല്ലിപ്പള്ളിയിൽ ഗാബിയൻ ഭിത്തി തകർന്ന ഭാഗം പുനർനിർമിക്കാത്തതിനാൽ ഇവിടെ മാത്രം ടാറിങ് നടത്താതെ ഒഴിച്ചിടും.

വ്യാഴാഴ്ച ഉച്ച മുതൽ രാവും പകലും തുടർച്ചയായി യുദ്ധകാലാടിസ്ഥാനത്തിൽ മെറ്റൽ നിരത്തലും അനുബന്ധ ഉറപ്പിക്കലും നടന്നതിനാലാണ് മെറ്റൽ നിരത്തൽ അന്തിമഘട്ടത്തിലെത്തിയത്.ഈ പാതയിൽ നെല്ലിപ്പള്ളിയിൽ പമ്പിനടുത്ത് ഗാബിയൻ ഭിത്തി തകർന്ന ഭാഗത്തിന് സമീപത്ത് മറ്റൊരു ഗാബിയൻ ഭിത്തി പൂർണമായി നിർമിച്ച സ്ഥലത്ത് ഓട നിർമാണവും മെറ്റൽ നിരത്തലും പൂർത്തിയായി. പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ പുനലൂർ ടിബി ജംക്‌ഷനിൽ നിന്നു പാത ആരംഭിച്ചാൽ ആദ്യത്തെ ഗാബിയൻ ഭിത്തിയാണിത്.

ഇവിടെ വളവ് നിവർത്തി റോഡിന് കൂടുതൽ വീതി വർധിപ്പിക്കേണ്ടി വന്നതിനാലാണ് ഗാബിയൻ ഭിത്തി നിർമിച്ചത്. മുക്കടവ് പാലത്തിന് 100 മീറ്റർ അകലെ മുതൽ നെല്ലിപ്പള്ളി ജംക്‌ഷൻ വരെ നേരത്തെ ടാറിങ് പൂർത്തിയായിരുന്നു.എന്നാൽ മുക്കടവ് പാലത്തിന് സമീപത്തെ സംരക്ഷണഭിത്തി നിർമാണം ഇതുവരെ പൂർത്തിയായില്ല.

ശബരിമല തീർഥാടകരുടെ രണ്ടു കുളിക്കടവുകൾ ഉള്ള ഭാഗമാണ് ഇവിടം. ഇതിൽ പിറവന്തൂർ പഞ്ചായത്ത് പുനർ നിർമിച്ച കുളിക്കടവിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് ഇപ്പോൾ സംരക്ഷണഭിത്തി നിർമാണം നടക്കുന്നത്. മുക്കടവ് അലിമുക്ക് റോഡിൽ വാഹനം സഞ്ചരിക്കുന്നതിന് ഏറ്റവും വീതി ഏറ്റവും വീതി കുറവ് റോഡുള്ള ഭാഗമാണ് ഇവിടം. വേഗത്തിൽ സംരക്ഷണഭിത്തി നിർമിച്ച് മെറ്റൽ നിരത്തിയാൽ മാത്രമേ ഈ കുറവ് പരിഹരിച്ച് ഗതാഗതം സുഗമമാക്കാൻ സാധിക്കൂ.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.