*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂർ- മുവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി വരെയുള്ള ഭാഗത്തെനവീകരണം ശബരിമല തീർഥാടനത്തിനു മുൻപ് തീരില്ല.The renovation of the Punalur-Muvattupuzha state highway up to Konni will not be completed before the Sabarimala pilgrimage.

 പുനലൂർ- മുവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി വരെയുള്ള ഭാഗത്തെനവീകരണം ശബരിമല തീർഥാടനത്തിനു മുൻപ് തീരില്ല. മന്ത്രിക്ക് കരാറുകാരൻ ഉറപ്പു നൽകിയത് 16 കിലോമീറ്റർ പൂർത്തിയാക്കാമെന്ന് മാത്രം. ഇതിൽ തന്നെ രണ്ട് കിലോമീറ്റർ ഇനിയും പൂർത്തിയാകാനുണ്ട്. പുനലൂർ മുതൽ കോന്നി വരെയുള്ള 30 കിലോമീറ്റർ പാതയിൽ പത്തനാപുരം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കുറവു ദൂരം ടാർ‌ ചെയ്തത് .

പുനലൂർ മണ്ഡലത്തിന്റെ ഭാഗമായ ടിബി ജംക്‌ഷൻ - മുക്കടവ് ഭാഗം പൂർണമായും ടാർ ചെയ്യാനാണ് തീരുമാനം. കോന്നി വരെയുള്ള ഭാഗത്ത് കലുങ്ക്, പാലം, സംരക്ഷണ ഭിത്തി എന്നിവയുടെ നിർമാണം നടക്കുന്ന ഭാഗങ്ങളൊഴികെ ടാർ ചെയ്യാനും തീരുമാനിച്ചിരുന്നു. ഇങ്ങെനെയാണ് 16 കിലോമീറ്റർ ദൂരം ടാർ ചെയ്യുമെന്ന് കരാറുകാരൻ മന്ത്രിക്കു ഉറപ്പ് നൽകിയത്. എന്നാൽ പത്തനംതിട്ട ജില്ലയുടെ ഭാഗമായ കോന്നി മേഖലയിൽ കൂടുതൽ സ്ഥലത്ത് ടാർ ചെയ്യുകയും പത്തനാപുരത്തെ അവഗണിക്കുകയുമായിരുന്നു.

പ്രതിഷേധം ശക്തമായതോടെ ടൗണിനോടു ചേർന്ന നടുക്കുന്ന്, കടയ്ക്കാമൺ ഭാഗത്ത് ഒരു കിലോമീറ്റർ ദൂരം കഴിഞ്ഞ ദിവസം ടാർ ചെയ്തു. ഇത് അശാസ്ത്രീയമാണെന്നും ആക്ഷേപവും ഉണ്ട്.അടിത്തറയിൽ മെറ്റൽ ഇട്ട് നിരത്തി ഉറപ്പിച്ച നിശ്ചിത ദിവസങ്ങൾക്കു ശേഷമാണ് അടുത്ത ലെയർ ഇടേണ്ടത്. ഈ മാനദണ്ഡം പാലിക്കാതെ ദിവസങ്ങൾക്ക് കൊണ്ട് ടാർ ചെയ്യുകയാണെന്ന ആക്ഷേപവും ശക്തമാണ്. ഇതിനിടെ മാർച്ചിൽ അവസാനിക്കേണ്ട കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കരാറുകാരൻ അപേക്ഷ നൽകിയെന്നും വിവരമുണ്ട്.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.