*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂർ നഗരസഭയിൽ ഒരു ഭരണമുള്ളതായി ഭരണപക്ഷത്തുള്ളവർ അവകാശപ്പെടില്ലെന്ന് യു.ഡി എഫ്.The UDF said that those in the ruling party would not claim to have an administration in the Punalur Municipal Corporation.

പുനലൂർ നഗരസഭയിൽ ഒരു ഭരണമുള്ളതായി ഭരണപക്ഷത്തുള്ളവർ അവകാശപ്പെടില്ലെന്ന് യു.ഡി എഫ്.

പുനലൂർ നഗരസഭയിൽ ഒരു ഭരണമുള്ളതായി ഭരണപക്ഷത്തുള്ളവർ പോലും അവകാശപ്പെടില്ലെന്നും ഒരു കൂട്ടം ആളുകൾക്ക് നേരമ്പോക്കിനുള്ള ഇടം മാത്രമായി നഗരസഭ മാറിയെന്നും ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ് . പുനലൂർ നഗരസഭ കവാടത്തിൽ യു.ഡി എഫ് കൗൺസിലർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ സമരങ്ങൾക്കും അഭിപ്രായങ്ങൾക്കും മറുപടി പറയാൻ പോലും കഴിയാത്ത തരത്തിൽ ഭരണം ദുർബലമായതിനാൽ പ്രതിപക്ഷത്തിനെയാണ് ജനം വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുടിവെള്ള വിതരണ സംവിധാനം താറുമാറായെന്നും ലഭ്യമാകുന്നതു പോലും ഉടനെ നിലയ്ക്കുമെന്നും വാട്ടർ ടാങ്കിലെ ലീക്ക് പരിഹരിച്ചില്ലെങ്കിൽ ടാങ്ക് ഉടനെ തകർന്നു വീഴുമെന്നും നാമമാത്രമായ തുകയ്ക്ക് റിപ്പയർ ചെയ്യാമെന്നും, ടാങ്ക് അടച്ചിടുന്നതിന് തുലാവർഷക്കാലം കഴിഞ്ഞാൽ ബുദ്ധിമുട്ടാകുമെന്നും പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ഈ ഭരണ സമിതി വന്ന ശേഷം നഗരസഭയിൽ ഒരാൾക്കു പോലും വീട് നൽകാനോ അറ്റകുറ്റപ്പണിക്ക് തുക നൽകാനോ കഴിഞ്ഞിട്ടില്ല. ഭൂരഹിത പട്ടികജാതി വിഭാഗക്കാർക്കായുള്ള വസ്തു വാങ്ങൽ പദ്ധതികൾ തുടർച്ചയായ വർഷങ്ങളായി പാഴാക്കുന്നുവെന്നും പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.

രണ്ട് വർഷത്തിനിടെ വാർഡിൽ 40 ബൾബുകൾ വീതം മാത്രം നൽകി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും നേരത്തെ സ്ഥാപിച്ച ബൾബുകൾക്ക് അറ്റകുറ്റപ്പണി നടത്താൻ പദ്ധതി വയ്ക്കാത്തത് അനാസ്ഥയാണെനും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

പദ്ധതി വർഷത്തിൻ്റെ പകുതിയിലധികം പിന്നിട്ടിട്ടും റോഡ് അറ്റകുറ്റപ്പണികൾ ടെണ്ടർ ചെയ്തിട്ടില്ല. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും കോടികൾ പാഴാകുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.

7 നില വ്യാപാര സമുച്ഛയ പൂർത്തീകരണം, മാലിന്യ സംസ്ക്കരണ പാളിച്ചകൾ, ലൈഫ് ഫ്ലാറ്റ് പൂർത്തീകരിക്കാത്തത്, മാർക്കറ്റ് തകർന്നടിഞ്ഞതും, മുൻ പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് ഗഡു നൽകാത്തതും, തൊഴിലുറപ്പ് തൊഴിൽ നൽകാത്തതും, ഭിന്നശേഷി കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകാത്തതും ഉൾപ്പെടെ ഒട്ടനവധി വിഷയങ്ങൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ്  അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കൗൺസിലർമാരായ എൻ.സുന്ദരേശൻ,  കെ.കനകമ്മ, എസ്.പൊടിയൻ പിള്ള, ബീന ശാമുവൽ,
കെ.ബിജു, കെ.എൻ ബിപിൻ കുമാർ, ഷെമി.എസ്.അസീസ്, എം.പി റഷീദ് കുട്ടി, നിർമ്മല സത്യൻ, ഷഫീല ഷാജഹാൻ, ജ്യോതി സന്തോഷ്, റംലത്ത് സഫീർ എന്നിവർ പ്രസംഗിച്ചു.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.