ലയണൽ മെസിയും നെയ്മാറും ഒക്കെ വാടിയിലും ബീച്ചിലും തങ്കശ്ശേരിയിലും ലോകകപ്പിനു പന്തുതട്ടി കളിക്കും. അതുപോലെ ഒരാവേശത്തിലാണു തീരമേഖല.പുൽത്തകിടിയും വലിയ ഗാലറിയും ഇല്ലാത്ത ഇവിടെ ഓരോ മനസ്സും മൈതാനമായി മാറും. ശ്വാസം പിടിച്ചു നിറുത്തി പന്തിനും കാലിനുമൊപ്പം മനസ്സുകൊണ്ട് ഓടും. ഒരു പാസ്, ഗോൾവലയത്തിലേക്കുള്ള തകർപ്പൻ ഷോട്ട്... ഒന്നു പിഴച്ചാൽ ചിലപ്പോൾ അയ്യോ എന്നു വിളിച്ചു തലയിൽ കൈ വയ്ക്കും. അല്ലെങ്കിൽ ഇരുകയ്യും വീശി തുള്ളിച്ചാടും.
എല്ലാ രാജ്യങ്ങളുടെയും ആരാധകർ എത്തി, 10–ാം നമ്പർ ജേഴ്സി അണിഞ്ഞു നിൽക്കുന്ന എൽസന്റെ ഫ്ലെക്സ് ഉയർത്താൻ
എല്ലാ രാജ്യങ്ങളുടെയും ആരാധകർ എത്തി, 10–ാം നമ്പർ ജേഴ്സി അണിഞ്ഞു നിൽക്കുന്ന എൽസന്റെ ഫ്ലെക്സ് ഉയർത്താൻ
ലോകകപ്പിനു പന്തുരുളാൻ 11 ദിവസമേയുള്ളൂ എങ്കിലും കൊല്ലം ബീച്ച് മുതൽ തങ്കശ്ശേരി വരെ കാൽപന്തുകളിയുടെ ആവേശം തുടങ്ങി. ടീമുകൾക്കൊപ്പം കട്ടയ്ക്കു നിൽക്കുന്ന ഫാൻസാണ് തീരത്ത്. ഫാൻസ് എന്നു പറഞ്ഞാൽ നമ്മുടെ സൂപ്പർ താരങ്ങളുടെ ഫാൻസിനെക്കാൾ പതിന്മടങ്ങ് കാൽപന്തിന്റെ ആവേശക്കാർ. കളിക്കു പുറമേ ആരാധകർ തമ്മിലുള്ള മത്സരം കൂടിയാണ് തീരത്തുള്ളത്.കളിക്കളത്തിലെ ബദ്ധവൈരികളായ ബ്രസീലിനും അർജന്റീനയ്ക്കും ആണ് ആരാധകർ ഏറെയും. പോർച്ചുഗൽ കളിക്കമ്പക്കാരും കുറേയുണ്ട്. ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി, ഫ്രാൻസ് തുടങ്ങിയ തുടങ്ങിയ ടീമുകളുടെ ഫാൻസുകാരെയും കാണാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ