*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കുഞ്ഞുങ്ങൾ പോയതോടെ അമ്മ നായ തനിച്ചായി: ‍അകിടു വീർത്ത് അവശ നിലയിൽ.With the cubs gone, the mother dog was left alone: ​​her udder swollen and weak

തെരുവുനായശല്യത്തെക്കുറിച്ചു വാർത്തകൾ നിറയുമ്പോഴും എട്ടു കുഞ്ഞുങ്ങൾക്കു ജന്മം നൽകിയ നായയുടെ ദുരവസ്ഥ നാടിന്റെ വേദനയാകുന്നു. കടയ്ക്കൽ താലൂക്ക് ആശുപത്രിക്കു മുന്നിലാണു കാണുന്നവർക്കു വേദനയായി നായ കിടക്കുന്നത്. താലൂക്ക് ആശുപത്രിയുടെ ഫിസിയോതെറപ്പി സെന്ററിനു മുന്നിൽ വരാന്തയിൽ ദിവസങ്ങൾക്കു മുൻപാണു നായ പ്രസവിച്ചത്. ആശുപത്രിയിൽ നായ പ്രസവിച്ചതു വാർത്തയായിരുന്നു.

നായയെയും കുട്ടികളെയും ഒഴിവാക്കാൻ കഴിയാതെ ആശുപത്രി അധികൃതരും വിഷമിച്ചു. ഒടുവിൽ ആശുപത്രിയിലെ ചില ജീവനക്കാർ 3 കുഞ്ഞുങ്ങളെ കൊണ്ടു പോയി. ബാക്കി കുഞ്ഞുങ്ങളെ ആരോ കൊണ്ടു പോയി കൊന്നതായി ആരോപണം ഉയർന്നു. കുഞ്ഞുങ്ങൾ പോയതോടെ അമ്മ നായ തനിച്ചായി.  മുലപ്പാൽ നൽകാൻ  കഴിയാതെ  അകിടു വീർത്ത് അവശ നിലയിൽ  മെഡിക്കൽ സ്റ്റോർ വരാന്തയിൽ അപകടാവസ്ഥയിലാണ് നായ. കുഞ്ഞുങ്ങളെ വളർത്താൻ കൊണ്ടുപോയവർ നായയെക്കൂടി കൊണ്ടുപോകണമെന്ന അപേക്ഷയാണ് പരിസരത്തുള്ളവർക്ക്.

 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.