കൊട്ടാരക്കര വാളകത്ത് 5 ദിവസം പ്രായമായ പെൺ കുഞ്ഞിനെ ഉപേക്ഷിക്കപ്പെള്ള നിലയിൽ കണ്ടെത്തി.
വാളകം ബെഥനി കോൺവെന്റിന്റെ കുരിശടിക്ക് മുൻപിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കോൺവെന്റിന്റെ കുരിശടിക്ക് മുൻപിൽ നിന്ന് പെണ്‍കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
പട്ടികൾ കുരക്കുന്നത് കണ്ട് സമീപത്തു ചായക്കട നടത്തുന്ന ആൾ വന്നു നോക്കിയപ്പോൾ ആണ് കുഞ്ഞിനെ കണ്ടത്.
കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തി കുഞ്ഞിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു കുഞ്ഞ് സുഖമായിരിക്കുന്നു.
സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തുടങ്ങി.കുഞ്ഞിനെ ഉപേക്ഷിച്ചത് ഒരു പുരുഷന്‍ ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞിനെ ഉപേക്ഷിച്ച പുരുഷന്‍ ആരാണെന്ന് കണ്ടെത്താനുള്ള തീവ്രശ്രമം പോലീസ് തുടങ്ങി.
ന്യൂസ് ബ്യുറോ കൊട്ടാരക്കര
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ