കൊല്ലം പുനലൂര്‍ മൈലക്കല്‍ വൈശാഖ് ഭവനില്‍ സിനിയാണ് ചികിത്സക്കും മരുന്നിനും പണം വാങ്ങാതെ ചികിത്സ ചെയ്യുന്നത്.അനേകം ആളുകള്‍ തങ്ങളുടെ സിദ്ധി പണം സമ്പാദിക്കുവാന്‍ വേണ്ടി വിനിയോഗിക്കുമ്പോള്‍ ആണ് വേറിട്ട ചിന്തയിലൂടെ ഈ വീട്ടമ്മ ശ്രദ്ധേയ ആകുന്നത്.
പാരമ്പര്യമായി അച്ഛനില്‍ നിന്നും പാരമ്പര്യമായി പകര്‍ന്നു കിട്ടിയ അറിവ് ആണ് സിനി രോഗികള്‍ക്ക് സൗജന്യമായി ചികില്‍സയിലൂടെ പകര്‍ന്നു നല്‍കുന്നത്.
ഏറെ നാളുകളായി ചികില്‍സകള്‍ പലത് ചെയ്തിട്ടും വിട്ടു മാറാത്ത നടുവ് വേദനയാല്‍ ഭാരപ്പെട്ടിരിന്ന കൊട്ടാരക്കര സ്വദേശി ജോജുവിന് സിനി വൈദ്യര്‍ നല്‍കിയ ചികിത്സയില്‍ ആശ്വാസമായതായി ജോജു പറയുന്നു.
രാവിലെ ആറര മുതല്‍ മൈഗ്രേനും നടുവ് വേദനക്കും തുടങ്ങുന്ന ചികിത്സ പത്ത് മണിവരെ നീളും.വൈകിട്ട് നാല് മണിക്ക് തുടങ്ങുന്ന ചികില്‍സ വൈകിട്ട് ഏഴു മണിവരെ നീളും.
കഴിഞ്ഞ പനിനഞ്ചു വര്‍ഷമായി ചികിത്സ ചെയ്യുന്നുണ്ടെങ്കിലും സിനി പ്രസിദ്ധി ആഗ്രഹിക്കാത്ത വീട്ടമ്മ ആയതിനാല്‍ അധികം ആളുകളില്‍ ഈ വിവരം എത്തിയിരുന്നില്ല.ഇപ്പോള്‍ ആണ് വിവരം പുറത്തറിഞ്ഞു തുടങ്ങിയത്.
ഇത് തന്റെ കഴിവല്ല ഈശ്വരന്റെ കൃപ ആണെന്ന് സിനി വൈദ്യര്‍ പറയുന്നു.
പുനലൂര്‍ ടിബി ജംഗ്ഷനില്‍നിന്നും പാപ്പന്നൂര്‍ റൂട്ടില്‍ മൈലക്കല്‍ ട്രാന്‍സ്
ചികിത്സ ചെയ്യുന്ന സ്ഥലത്ത് എത്തിപ്പെടുന്ന വഴി അല്പം ദുര്‍ഘടം ആണ്.എന്നാല്‍ ഈ തടസങ്ങള്‍ താണ്ടി എന്നുന്നവര്‍ നിരവധി ആണ്. ട്രാന്‍സ്ഫോര്‍മറിന് സമീപം ഉള്ള ഇടുങ്ങിയ വഴിയില്‍ കൂടി ഇറങ്ങി അല്പദൂരം ചെല്ലുമ്പോള്‍ ആണ് സിനിയുടെ വീട്.
ന്യൂസ് ബ്യുറോ പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ