കൊല്ലം കൊട്ടാരക്കര കലയപുരം പബ്ലിക് മാർക്കറ്റിൽ അധികൃതരുടെ മൌന അനുമതിയോടെ അനധികൃതമായി മാടുകളെ കശാപ്പു ചെയ്യുന്നു.
ഇറച്ചി കച്ചവടത്തിനു പഞ്ചായത്ത് ലൈസൻസ് ഉണ്ടെന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചു വ്യാജ അനുവാദത്തിന്റെ മറവിൽ സ്ലോട്ടർ ഹൗസ് ഇല്ലാതെ മുപ്പതോളം മാടുകളെ നിലവിലുള്ള സ്ലോട്ടര്‍ നിയമങ്ങളും ഹൈക്കോടതി നിയമത്തെയും / സർക്കാരിനെയും കബളിപ്പിച്ചു കലയപുരം പബ്ലിക് മാർക്കറ്റിൽ അർദ്ധരാത്രിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പരസ്യമായി ദിനം പ്രതി കശാപ്പു ചെയ്യുന്നു.
കലയപുരം പബ്ലിക് മാർക്കറ്റിൽ രാത്രിയുടെ മറവിൽ മാടുകളെ കശാപ്പ് ചെയ്തു കൊട്ടാരക്കരയുടെ വിവിധ ഭാഗങ്ങളിലാണ് മാംസ വ്യാപാരം നടത്തി വരുന്നത്.വെറ്റിനറി ഡോക്റ്ററുടെ പരിശോധന ഇല്ലാതെ ഇവര്‍ ചത്ത മാടുകളുടെയും മാരക അസുഖങ്ങള്‍ ബാധിച്ച മാടുകളുടേയും മാംസം വ്യാപാരം ചെയ്യുന്നു ഇത് വിവിധ ഹോട്ടലുകളില്‍ വിലകുറച്ച് നല്‍കുന്നു അത് കൊണ്ട് ചത്ത മാടുകളുടെ ഇറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ് എന്ന് പരക്കെ ആക്ഷേപം ഉണ്ട്.
ഹൈകോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഇവർ ചെയ്യുന്നത്. ഞങ്ങൾക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുകയും വിവരങ്ങള്‍ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു. ഉടൻ തന്നെ കൊട്ടാരക്കര പോലീസ് സർക്കിൾ ഇൻസ്പെക്ടറേയും, കൺട്രോൾ റൂമിലും വിളിച്ച് വിവരം അറിയിച്ചു.
പോലീസ് എത്തി പരിശോധനകൾ നടത്തി.ജോലിക്കാരെ ചോദ്യം ചെയ്തതിൽ വർഷങ്ങളായി കശാപ്പ്ശാല നടത്തി വരുന്നുവെന്ന് പോലീസ് മനസിലാക്കി.പബ്ലിക് മാർക്കറ്റിൽ മാടുകളെ കശാപ്പ് ചെയ്യരുത് എന്ന് നിർദേശം നൽകി.പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചുണ്ട്.എന്നാല്‍ പഞ്ചായത്ത് അധികാരികളുടെ മൌന അനുവാദത്തോടെ ആണ് കശാപ്പ് നടത്തുന്നതെന്നും വര്‍ഷങ്ങളായി നടക്കുന്ന കശാപ്പ് പഞ്ചായത്ത് അറിയാതെ ഇരിക്കില്ല എന്നും പരക്കെ ആക്ഷേപം ഉണ്ട്.
നിലവിലുള്ള സ്ലോട്ടര്‍ നിയമം അനുസരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ അനുവാദം കശാപ്പ് ശാലയ്ക്ക് ലഭിക്കുക വളരെ ദുഷ്ക്കരം ആണ്.
മാടുകളെ കശാപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന രക്തം,മറ്റു മാലിന്യങ്ങൾ.കലയപുരം പബ്ലിക് മാർക്കറ്റിന്റെ തൊട്ടു പിറകിൽ കൂടി ഒഴുകുന്ന തോട്ടിലേക്ക് ഒഴുക്കി വിടുന്നു.ഇത് ജല സ്രോതസിനെ മലിനമാക്കുകയും ഒപ്പം ഇത് ജനങ്ങളില്‍ഗുരുതര ആരോഗ്യ പ്രശ്നം ആണ് ഉണ്ടാക്കുന്നത്.
ന്യൂസ് ബ്യുറോ കൊട്ടാരക്കര
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ