വിവിധ അധികാരികള്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല പ്രദേശവാസികള്‍ പറയുന്നു.
അനധികൃതമായി വീട്ടില്‍ നടത്തുന്ന ചിക്കന്‍ സെന്റര്‍ പൂട്ടാന്‍ പഞ്ചായത്ത് ഹെല്‍ത്ത് അധികാരികള്‍ നോട്ടീസ് നല്‍കിയെങ്കിലും ഇതിനെല്ലാം പുല്ലുവിലയാണ് ഇവര്‍ നല്‍കുന്നത്.
ആര്യങ്കാവ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പറിന്റെ സഹായം ഉള്ളത് കൊണ്ടാണ് നടപടി ഉണ്ടാകാത്തതത്രെ എന്ന് ആക്ഷേപം ഉണ്ട്.
ഇവിടെ ഇഴ ജന്തുക്കളുടെ ശല്യം രൂക്ഷമാണ്.കൂടാതെ കുട്ടികള്‍ക്ക് നിരന്തരം അസുഖം വരുന്നതും പതിവായി. കോഴി വേസ്റ്റ് മതിലിന് സമീപം കൂട്ടിയിടുന്നത് അയല്‍വാസി രാജേഷ് ചോദ്യം ചെയ്തു.ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉള്‍പ്പടെയുള്ള വിവിധ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് രാജേഷ് പറയുന്നു.
കോഴിയുടെ വേസ്റ്റ് പല ജനവാസ മേഖലകളിലും തള്ളുന്നതായി ആക്ഷേപം ഉണ്ട്.ചോദ്യം ചെയ്യുന്നവരെ ഇവര്‍ കള്ളക്കേസില്‍ കുടുക്കുന്നത് പതിവാണ് എന്ന് നാട്ടുകാര്‍ പറയുന്നു.
ഏറ്റവും ഒടുവില്‍ കേസ് കൊടുത്തത് കോഴി ഇറച്ചി വിപണനം നടത്തുന്ന വീട്ടില്‍ പഞ്ചായത്ത് ഹെല്‍ത്ത് വിഭാഗം നോട്ടീസ് നല്‍കി ബോര്‍ഡ് മാറ്റിയതിന് ശേഷം അന്ന് തന്നെ വീണ്ടും ചത്ത കോഴിയെ സഹിതം വാഹനത്തില്‍ കൊണ്ട് വന്നു ഇറക്കുന്നത് കണ്ട അയല്‍പക്കത്തുള്ള പ്രവാസി രാജേഷും കുടുംബവും തടയുകയും തടഞ്ഞതില്‍ പ്രകോപിതരായ എം.എം ചിക്കന്‍ സെന്റര്‍ ഉടമയും ബന്ധുവും ചേര്‍ന്ന് രാജേഷിനെയും ഭാര്യയെയും നാല് വയസുള്ള കുഞ്ഞിനേയും മര്‍ദ്ദിച്ചു റോഡില്‍ തള്ളികയും തങ്ങള്‍ക്കെതിരെ വ്യാജ പരാതി നല്‍കി എന്ന് രാജേഷ് പറയുന്നു.
തുടര്‍ന്ന് തെന്മല പോലീസില്‍ രാജേഷ് പരാതി നല്‍കി.പോലീസ് വിഷയത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു വിഷയത്തില്‍ കേസെടുത്തു.
ന്യൂസ് ബ്യുറോ ആര്യങ്കാവ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ