*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

BBC ഇന്ത്യ മഹാരാജ്യത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ചു. BBC യുടെ മാധ്യമ പ്രവർത്തനം തീർത്തും അധമസംസ്ക്കാരം.BBC tried to create riots in the India Maharajya. The media work of the BBC is totally subculture.

 2021 ലെ ഐടി നിയമങ്ങളുടെ റൂൾ 16 - ഔപചാരികമായി ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ്, 2021 എന്നറിയപ്പെടുന്നു - 2021-ൽ വിജ്ഞാപനം ചെയ്‌ത ഈ മീഡിയ മാർഗ്ഗ നിർ്ദേശങ്ങൾ “അടിയന്തര സന്ദർഭങ്ങളിൽ വിവരങ്ങൾ തടയുന്നത്” സംബന്ധിച്ച സർക്കാരിന്റെ അധികാരം വിവരിക്കുന്നു. ഈ നിയമം ഉപയോഗിച്ച് ആണ് കേന്ദ്രസർക്കാർ ഇന്ത്യയിൽ യുട്യൂബിലും ട്വിറ്ററിലും ബിബിസി ഡോക്യുമെൻ്ററി തടഞ്ഞത്.
വ്യക്തിപരമായി പത്ര സ്വതന്ത്രത്തെ ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി എന്ന നിലയിൽ പോലും ചിന്തിച്ചാൽ ഇന്ത്യൻ സമൂഹത്തിൻ്റെ ഉള്ളിൽ വിഭജനവും വിഭാഗീയതയും കുത്തി നിറയ്ക്കണം എന്ന അജണ്ട ഉൾകൊള്ളുന്ന, വ്യാപകമായി നുണ പ്രചരിപ്പിക്കുന്ന ഡോക്യുമെൻ്റ്റി ഇന്ത്യയിൽ സ്വതന്ത്രമായി പ്രചരിപ്പിക്കുന്നത് ദേശീയ തലത്തിൽ ഹിന്ദു മുസ്ലിം സമുദായങ്ങൾക്കിടയിൽ പരസ്പര അവിശ്വാസവും വിഭാഗീയതയും വർധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്.
ബിബിസി അതിൻ്റെ അന്തർദേശീയ ക്രെഡിബിലിറ്റി ദുരുപയോഗം ചെയ്തു കൊണ്ടാണ് ഈ ഡോക്യുമെ്ററി സത്യം എന്ന വ്യാജേന ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയെ പോലെ പൊതുസ്വാതന്ത്രം ആഘോഷിക്കുന്ന, വ്യത്യസ്ത രാഷ്ട്രീയപ്പാർട്ടികൾ നിലനിൽക്കുന്ന ഒരു രാജ്യത്ത് സര്ക്കാര് സജീവമായ രാഷ്ട്രീയ വിഷയം എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് നിരോധിക്കുമ്പോൾ പ്രത്യേകിച്ച് അവ പ്രതിപക്ഷ ആരോപണ വിഷയം കൂടി ആകുമ്പോൾ പൊതുവേ ഉദ്ദേശിച്ചതിൽ നിന്നും വിപരീത ഫലം ആണ് ഉണ്ടാക്കുക എന്നാണ് എനിക്ക് തോന്നുന്നത്. ഇടതുപക്ഷ പാർട്ടികളും സംഘടനകളും ചില കോളേജ് ക്യമ്പസുകളും ഈ ഡോക്യുമെ്ററി വ്യാപകമായി പ്രചരിപ്പിക്കുകയും കാണുകയും ചെയ്യുന്നുണ്ട്.
വിമർശകർ ആരോപിക്കുന്നതിന് വിരുദ്ധമായി വിശ്വാസത്തിൻ്റെയൊ രാഷ്ട്രീയ ബോധത്തിൻ്റെയൊ പേരിൽ കേന്ദ്ര സർക്കാര് ഒരു പൗരനും അവൻ്റെ നിയമപരമായ ഒരു അവകാശങ്ങളും സ്വതന്ത്രവും നിക്ഷേധിച്ചതായി ഭൂരിപക്ഷം പൊതു ജനത്തിനും തോന്നിയിട്ടില്ല എന്നതാണ് മോദി സർക്കാരിന് ജനപിന്തുണ കൂടുന്നതിൻ്റെ ഒരു കാരണം എന്ന് എനിക്ക് തോന്നുന്നു.
ഇന്ത്യയിലെ ജനങ്ങൾ അവരുടെ സാമ്പത്തിക പരിമിതികളിൽ ജീവിക്കുമ്പോഴും സാക്ഷരതയിൽ പോലും പിന്നോക്കം ആയിരിക്കുമ്പോഴും സഹിഷ്ണുത എന്ന ഉന്നതമായ ജനാധിപത്യ ബോധം പുലർത്തുന്നു എന്നത് കൊണ്ടാണ് ഈ രാജ്യം 75 സ്വതന്ത്ര വർഷങ്ങൾ പൂർത്തീകരിച്ചത്. ഈ സ്വാതന്ത്രം സംരക്ഷിച്ചു നിലനിർത്തിയത് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യ വിശ്വാസികളും കോടതിയും നിയമ സംവിധാനവും ഇന്ത്യയുടെ പ്രതിരോധ സേനയും മാധ്യമ പ്രവർത്തകരും ചേർന്ന് പ്രവർത്തിച്ചു കൊണ്ടാണ്. എന്നൽ ബിബിസി ഡോക്യമെൻ്ററി ഇന്ത്യയുടെ ഇത്തരം വ്യവസ്ഥകളെ മാനിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല.
താഴെ പറയുന്ന വിധം ആണ് ബിബിസി യുടെ ഡോക്യുമെൻ്ററി ഇന്ത്യയിൽ വെറുപ്പിൻ്റെ രാഷ്ട്രീയം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. ചരിത്രം പരിശോധിച്ചാൽ ബിബിസി എന്നും ഇന്ത്യയുടെ ദേശീയ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാകും.
1) മോദി ഹരഹര മഹാദേവ എന്നും ഭരത് മാത കീ ജയ് എന്നും പൊതുവേദിയിൽ ഉറക്കെ ഉത്ഘോഷിക്കുന്ന ഒരു ഹിന്ദു ഭീകരൻ ആണെന്നും അതിനാൽ തന്നെ ഒരു മുസ്ലിം വിരുദ്ധൻ ആണെന്നും മുസ്ലിം സമൂഹത്തെ കൊന്നൊടുക്കാൻ യത്നിച്ച ഒരു ക്രിമിനൽ ആണ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് സ്ഥാപിച്ചു എടുക്കുക ഇതാണ് പ്രാഥമികമായി ബിബിസി ഡോക്യമെൻ്ററി ലക്ഷ്യം വെയ്ക്കുന്നത്.
2) 2002 ഇൽ നടന്ന ഗുജറാത്ത് കലാപത്തിൽ പോലീസ് ഇടപെടരുത് എന്ന് മോദി നിർദേശം നൽകി ഇരുന്നു എന്ന് ഡോക്യുമൻ്ററി പ്രചരിപ്പിക്കുന്നു.
3) കലാപ സമയത്ത് അഭ്യന്തര മന്ത്രി ആയിരുന്ന ഹരൻ പാണ്ഡ്യ കൊല്ലപ്പെട്ടതിന് മോദി പങ്കാളി അന്നേണ് ഡോക്യുമെൻ്ററി സങ്കൽപ്പിച്ച് പ്രചരിപ്പിക്കുന്നുണ്ട്.
4) ഡോക്യുമെ്ററിയുടെ പിന്നിൽ പ്രവർത്തിച്ചവരിൽ ചിലർ മോദിയെ ബ്രിട്ടനിൽ വച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു എന്നും എന്നാൽ പരാതിക്കാർക്ക് മോദിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ തെളിവുകളോ സാക്ഷി മൊഴികളോ നൽകാൻ കഴിഞ്ഞില്ല എന്ന കാരണത്താൽ ബ്രിട്ടീഷ് കോടതി അറസ്റ്റ് ഉത്തരവ് നൽകി ഇല്ല എന്നും വെളിപ്പെടുത്തുന്നുണ്ട്.
5) കലാപ സമയത്ത് ജനങ്ങളാൽ കൊല്ലപ്പെട്ട ഇർഫാൻ ജാഫ്രി എന്ന കോൺഗ്രസ്സ് എംപി മോദിയെ വിളിച്ചു സഹായം അഭ്യർത്ഥിച്ചു എന്നും എന്നാൽ മോദി ദേഷ്യപ്പെടുക ആയിരുന്നു എന്നും ആരോപിക്കുന്നു.
6) സബർമതി എക്സ്പ്രസ് ട്രെയിനിലെ ഹിന്ദു തീർഥാടകർ സഞ്ചരിച്ചിരുന്ന ബോഗിയിൽ ഒരു കൂട്ടം മുസ്ലിംങൾ ഗോദ്ര സ്റ്റേഷനിൽ വച്ച് തീവച്ചു 57 ഹിന്ദുക്കളെ കൊലപ്പെടുത്തി എന്നും അതിലെ പ്രതിക്ഷേധം എന്ന നിലയിൽ മൂന്ന് ദിവസം ഹിന്ദു കലാപകാരികൾക്ക് അവരുടെ വികാരം പ്രകടിപ്പിക്കാൻ കലാപത്തിൽ അഴിഞ്ഞാടാൻ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദി അവസരം നൽകി എന്നും ആ സമയം മോദിയുടെ നിർദേശം സ്വീകരിച്ചു കൊണ്ട് ഗുജറാത്ത് പോലീസ് നടപടികൾ എടുക്കാൻ വൈകിച്ച് മാറി നിന്നു എന്നും ആർഎസ്എസ് പ്രവർത്തകൻ ആയ മോദിയെ ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾ ഭയപ്പെടണം എന്ന് ബിബിസി ഡോക്യുമൻ്ററി അഭിപ്രായപ്പെടുന്നു.
7) മോദിയെ എതിർക്കുന്തൊറും ജനപ്രീതി വർദ്ധിച്ചു ശക്തൻ ആകുന്നു എന്ന പ്രതിഭാസം കാണിക്കുന്നു എന്ന് ഡോക്യുമെൻ്ററി പറയുന്നു.
😎 ഗുജറാത്ത് കലാപം എങ്ങിനെ മോദി അടച്ചമർത്തി എന്നോ മുഖ്യമന്ത്രി ആയ മോദി കലാപം അടിച്ചമർത്താൻ ഇന്ത്യൻ സൈന്യത്തിൻ്റെ സഹായം തേടിയതോ ഒരിടത്തും പരാമർശിക്കുന്നില്ല. എന്നാല് ഹിന്ദു സമൂഹത്തോട് ഗോദ്രാ സംഭവത്തിന് പ്രതികാരം ചെയ്യാതെ ശാന്തിയും സമാധാനം പാലിക്കണം എന്ന് മോദി അഭ്യർത്ഥിക്കുന്ന വീഡിയോ ഡോക്യുമൻ്ററിയില് ഉൾപ്പെടുത്തിയിട്ടും ഉണ്ട്.
9) കലാപത്തിൽ പങ്കെടുത്ത ഒരു വിഭാഗം ആക്രമണകാരികളും മറുവിഭാഗം ഇരകളും നിസ്സഹായരും അക്രമരഹിതരും ആയിരുന്നു എന്ന ധ്വനിയിൽ ആണ് ഡോക്യുമെൻ്ററി പറഞ്ഞു വരുന്നത് എന്നാല് ഇരു വിഭാഗവും തങ്ങളുടെ ശക്തി അനുസരിച്ച് ബാറ്റ് ചെയ്തു എന്നതാണ് യാഥാർത്ഥ്യം. ( കലാപങ്ങൾ ഗുജറാത്തിൽ ആദ്യം ഒന്നുമല്ലാല്ലോ)
10) ഇന്ത്യൻ നിയമ സംവിധാനങ്ങളിൽ, സുപ്രീം കോടതി വിധികളിൽ ഡോക്യുമൻ്ററിയുടെ സൃഷ്ടക്കാൾ അവിശ്വാസം രേഖപ്പെടുത്തുന്നു.
11) ബ്രിട്ടീഷ് സർക്കാരും മറ്റു ബ്രിട്ടീഷ് അനുകൂല സംഘടനകളും നൽകുന്ന റിപ്പോർട്ടുകൾ സത്യം ആണെന്ന് ബിബിസി ഡോക്യുമെ്ററി വിശ്വസിക്കുന്നു.
12) ആർട്ടിക്കൾ 370 എടുത്തു കളഞ്ഞു കശ്മീർ ഇന്ത്യയുടെ പൂർണ്ണ ഭാഗം ആക്കിയ നടപടി മുസ്ലിം വിരുദ്ധ നടപടി ആയി ഡോക്യുമെ്ററി ചിത്രീകരിക്കുന്നു.
13) കാശ്മീർ ജനതയെ മോദി അടിച്ചമർത്തി ഭരിക്കുന്നു എന്ന് ബിബിസി ഡോക്യുമെൻ്ററി ആരോപിക്കുന്നു.
14) നാഷണൽ സിറ്റിസൺ റെജിസ്റ്റർ മുസ്ലിം സമൂഹത്തെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ ഉള്ള ഗൂഢ ശ്രമം ആണെന്നും. നോർത്ത് ഈസ്റ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ അത്തരം നടപടികൾ നടക്കുന്നുണ്ട് എന്നും ആരോപിക്കുന്നു.
15)ഇന്ത്യയിൽ പത്ര സ്വാതന്ത്രം ഇല്ലാതായി എന്നും ഇന്ത്യയിൽ മുസ്ലിംങ്ങൾ ജീവിക്കുന്നത് സുരക്ഷിതം അല്ലെന്നും ഇന്ത്യയിൽ ഹിന്ദുക്കൾക്ക് സവിശേഷ അധികാരം മോദി നൽകിയെന്നും ഡോക്യുമെൻ്ററി പ്രചരിപ്പിക്കുന്നു.
16) NRC വിരുദ്ധ സമരത്തിൽ പങ്കെടുത്ത പോലീസ് Barricades തകർത്ത ജവഹർലാൽ നെഹ്റു യൂണിവേഴ്സറ്റിയിലെ വിദ്യാർത്ഥികളെ പോലീസ് തല്ലിച്ചതച്ചു എന്ന് ആരോപിക്കുന്നു. ( പോലീസ് ബാരിക്കേഡ് തകർത്താൽ ഒരു പോലീസിൻ്റെ കയ്യിൽ നിന്നും തലോടൽ കിട്ടില്ല എന്ന് തിരിച്ചറിവ് സമരത്തിൽ പങ്കെടുക്കുന്നവർക്ക് നല്ലതാണ്) Citizenship Ammendmemt Act വിരുദ്ധരും അനുകൂലികളും തമ്മിൽ അടിച്ച 6 ദിവസം നീണ്ടു നിന്ന ഡൽഹി കലാപത്തിൽ പങ്കെടുത്ത മുസ്ലിം സമൂഹത്തെ CAA അനുകൂലികൾ ആയ ഹിന്ദുക്കൾക്ക് ഒപ്പം നിന്ന് പോലീസ് ക്രൂരമായി മർദ്ദിച്ചു ഒതുക്കി എന്നും കാലപത്തിന് ആഹ്വാനം ചെയ്ത ബുദ്ധിജീവികളിൽ ചിലരെ UAPA ചുമത്തി അറസ്റ്റ് ചെയ്തെന്ന്ഉം അത്തരം അറസ്റ്റ് പാടില്ലായിരുന്നു എന്നും ഇതിനെക്കുറിച്ച് ആംനസ്റ്റി ഇൻ്റർനാഷണൽ തയ്യാറാക്കിയ റിപ്പോർട്ട് ആണ് ശരി എന്നും ഡോക്യുമെ്ററി പറയുന്നു. ഡൽഹി കലാപത്തിൽ 2000 പേരെ അറസ്റ്റ് ചെയ്തിരുന്നു. അതിൽ മുസ്ലിം - ഹിന്ദു വിഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഡോക്യുമെൻ്ററി സമ്മതിക്കുന്നുണ്ട്.
17) ട്രംപ് ഇന്ത്യയിൽ വന്നതും ഇന്ത്യയോട് സൗഹൃദം കാണിച്ചതും ഡോക്യുമെൻ്റ്റി വക്താക്കൾ താല്പര്യമില്ലാത്ത വിധം അവതരിപ്പിക്കുന്നു.
18) നിലവിൽ ഇസ്ലാമിക രാജ്യങ്ങളുടെ സുഹൃത്താണ് മോദി എന്ന കാര്യം ഡോക്യുമെൻ്ററി മറച്ചു വെക്കുന്നു.
19) ആർഎസ്എസ് പ്രവർത്തകൻ ഇന്ത്യൻ പ്രധാനമന്ത്രി ആയതിൽ ബിബിസി ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യയിൽ പശു സംരക്ഷകർ നടത്തിയ കൊലപാതകങ്ങളിൽ മോദി പരസ്യമായി പ്രതികരിക്കാൻ വൈകി എന്നാണ് മോദിയെ പശു സംരക്ഷണ കൊലപാതകങ്ങളിൽ മോദിയെ ആരോപണ വിധേയനായക്കാൻ ബിബിസി കണ്ടെത്തിയ ഒരു കാരണം. പശു സംരക്ഷണത്തിൻ്റെ പേരിൽ മനുഷ്യരെ കൊല്ലുവാൻ ആരെങ്കിലും ഗോസംരക്ഷകരെ ചുമതലപ്പെടുത്തിയൊ ? എന്ന് പറഞ്ഞു മോദി പൊതുവേദിയിൽ നിന്ന് പശുവിൻ്റെ പേരിൽ ഉള്ള കൊലപാതകത്തെ അപലപ്പിക്കുന്നുണ്ട്.
20) ചുരുക്കിപ്പറഞ്ഞാൽ ബിബിസിയും അവരുടെ കണ്ടുപിടിത്തങ്ങളും കാഴ്ചപ്പാടുകളും ബ്രിട്ടീഷ് സർക്കാരിൻ്റെ രഹസ്യ വിവരങ്ങൾ ആണ് ശരിയെന്നും ഇന്ത്യയിലെ നിയമ സംവിധാനങ്ങളും ജനാധിപത്യ വ്യവസ്ഥയും പാർലമെൻ്റ് തീരുമാനങ്ങളും വിലയില്ലതത്തും അവിശ്വാസിക്കേണ്ടത്തും ആണെന്നും ഹിന്ദു വിശ്വാസങ്ങളെ ഭയപ്പെടേണ്ടത് ആണെന്നും മുസ്ലിം സമൂഹത്തെ ഇല്ലാതാക്കാൻ മോദി ഗൂഢാലോചന നടത്തി നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും ബിബിസി ഡോക്യുമൻ്ററി പറയാതെ പറയുന്നു.
21) ബിബിസി ഡോക്യമെൻ്ററി രാഷ്ട്രീയ പ്രേരിതവും ദേശവിരുദ്ധവും ഇന്ത്യയിൽ മുസ്ലിം - ഹിന്ദു വിരോധം വളർത്തുവാൻ പ്രേരിപ്പിക്കുന്നതും രാജ്യത്തിലെ നിയമ സംവിധാനങ്ങളിൽ അവിശ്വാസം രേഖപ്പെടുത്തുന്നതും ഏറ്റവും ഉപരിയായി ബ്രിട്ടീഷ് പഴയ കൊളോണിയൽ മേധാവിത്വ ചിന്താഗതി പുലർത്തുന്നതും ആണ്. ഇന്ത്യൻ പ്രധാനമന്ത്രിയെയും ഇന്ത്യയെയും അന്തർദേശീയ തലത്തിൽ അപമാനിക്കുക എന്നത് മാത്രമാണ് ഈ ഡോക്യുമെൻ്ററിയുടെ ലക്ഷ്യം. എന്ത് തന്നെ ആയാലും അടുത്ത ദേശീയ ഇലക്ഷണിലും മോദി തന്നെ ജയിക്കുമെന്ന് ഡോക്യുമെൻ്ററി വക്താക്കൾക്ക് ഉറപ്പുണ്ട്.
22) ലോകത്തെ നശിപ്പിക്കാൻ കഴിയുന്ന മാരക ആയുധങ്ങൾ കൈവശം ഉണ്ടെന്ന് വ്യാജം പറഞ്ഞു അമേരിക്ക ഇറാഖിനെ ആക്രമിച്ചതും അവിടെയുള്ള സിവിലിയൻ സമൂഹത്തെ കൊന്നൊടുക്കിയതും ചൈനയിലെ മുസ്ലിം സമൂഹത്തെ ഇപ്പോഴും സര്ക്കാര് പീഡിപ്പിക്കുന്നതും ശീത യുദ്ധ നടപടികൾ എങ്ങിനെ ഭീകരവാദം വളർത്തി എന്നും അതിൽ ബ്രിട്ടീഷ് അമേരിക്കൻ പങ്കാളിത്തം എന്തായിരുന്നു എന്നും അത് ഇന്ന് ലോകത്തെ എത് തരത്തിൽ ആണ് ബാധിക്കുന്നത് എന്നും പാകിസ്താൻ ഇന്ത്യയിൽ എങ്ങിനെ ആണ് ഭീകര ആക്രമണങ്ങൾ നടത്തിയത് എന്നും ഒക്കെ ബിബിസി സത്യസന്ധമായി ഡോക്യുമെൻ്റ്റി എടുത്താൽ എത്രയോ നന്നായിരുന്നു.

 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.