
കോഴിക്കോട്: ഭാഷാശ്രീ സാംസ്കാരിക മാസികയുടെ 11 )o വാർഷികാഘോഷവും പുരസ്കാര സമർപ്പണവും പുസ്തക പ്രകാശനവും 2023 മാർച്ച് 19ന് ഞായറാഴ്ച സ്പോട്സ് കൗൺസിൽ ഹാൾ കോഴിക്കോട് വച്ച് ബഹുമാനപ്പെട്ട കേരളാവനം വകുപ്പ് മന്ത്രി ശ്രീ.എ.കെ.ശശീന്ദ്രൻ ' നിർവ്വഹിക്കുന്നു.പ്രശസ്ത സിനിമാ തിരക്കഥാകൃത്ത് ശ്രീ.ശത്രുഘ്നൻ മുഖ്യപ്രഭാഷണം നടത്തും.കവി.ദേവദാസ് പാലേരി അധ്യക്ഷം വഹിക്കും.
സവോത്ഥാന സന്ദേശം പകരുന്ന വിലപ്പെട്ട കൃതികളും വിശിഷ്ട വ്യക്തിത്വങ്ങളുമാണ് 11)oഭാഷാശ്രീ സംസ്ഥാന സാഹിത്യ-കലാപുരസ്കാരങ്ങൾക്ക് അർഹത നേടിയത്.
ശ്രീ.കെ.ടി .ബി.കൽപ്പത്തൂർ (ലേഖനം, കഥ, നോവൽ) ശ്രീ.നിസ്സാം കക്കയം (ലേഖന സമാഹാരം, ജീവകാരുണ്യപ്രവർത്തനം, സാമൂഹിക സേവനം) ശ്രീ.കെ. പി.സജീവൻ (കുട്ടികളുടെ നാടകക്കളരി - കളിമുറ്റം) എന്നിവർ സമഗ്ര സംഭാവന വിഭാഗത്തിലും, ഡോ. മെഹറൂഫ് രാജ് (കഥ- വിടപറയാനാകാതെ) ശ്രീമതി .സുമിത്ര ജയപ്രകാശ് (ഓർമ- അച്ഛനാണ് എൻ്റെ ദേശം) ശ്രീമതി .ആനി ജോർജ് (ചെറുകഥ - നാലിലൊന്ന്) ശ്രീമതി .ബദരി (കവിത- വിചിത്രനർത്തനം) ശ്രീ .ഗംഗൻ വി നായർ (നോവൽ - ഒരു കാലത്തിൻ്റെ കഥ ) ഡോ.ഗണേഷ് ബാല (പഠനം - അമൃതവർഷിണി ) ശ്രീ.രാജീവൻ മുണ്ടിയോട് (പരിഭാഷ - പണച്ചെടി) എന്നിവ സാഹിത്യ പുരസ്കാര വിഭാഗത്തിലും ശ്രീമതി .ഹാജറ .കെ .എം.( ബാലകഥ - കിച്ചുവും മുത്തശ്ശിയും) ശ്രീ.വിനോദ് കോട്ടൂർ (ബാലനോവൽ -കുഞ്ഞിപ്പശു) ശ്രീമതി .രമാദേവി ചെപ്പ് (ബാലകവിത - മൂക്കുത്തി) എന്നിവർ ബാലസാഹിത്യ വിഭാഗത്തിലുമാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങുക.ശ്രീമതി. പ്രീജ പ്രജീഷിൻ്റെ സചിത്ര ബാല കവിതാ സമാഹാരം 'കുഞ്ഞറിവുകൾ' പ്രകാശനവും കവിയരങ്ങും പുസതക മേളയുംനടക്കും.
പത്രസമ്മേളനത്തിൽ ശ്രീ.ജോസഫ് പൂതക്കുഴി ( ഉപദേശക സമിതി ,ഭാഷാശ്രീ) ശ്രീ.പ്രകാശൻ വെള്ളിയൂർ (മുഖ്യപത്രാധിപർ, ഭാഷാശ്രീ) ശ്രീ.രതീഷ് ഇ നായർ (മാനേജർ, ഭാ ഷാശ്രീ) ശ്രീ.സദൻ കല്പത്തൂർ (പത്രാധിപർ, ഭാഷാശ്രീ) ശ്രീ.സഹദേവൻ മൂലാട് (പത്രാധിപ സമിതി, ഭാഷാശ്രീ) എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ