പ്രായം വെറും അക്കമാണ് അംബിക ചേച്ചിക്ക്. ജീവിതം വളരെ വളരെ പ്രത്യേകത നിറഞ്ഞതും.ഉരുക്ക് വനിത എന്നുതന്നെ പറയാം.
സ്ത്രീകൾ കടന്നു ചെല്ലാൻ മടിക്കുന്ന തൊഴിലിടത്തിൽ വിജയിച്ചിത്രം തീർക്കുകയാണ് പുനലൂരിൽ അംബിക ചേച്ചി.
തൊഴിലിനൊപ്പം പൊതു പ്രവർത്തനവും ഒരുപോലെ കൊണ്ടുനടക്കുന്ന അംബിക ചേച്ചി എന്നും വേറിട്ട ശബ്ദമാണ്.
ഭർത്താവ് രോഗശയ്യയിലായി കുടുംബം വഴിയാധാരമാകുന്ന ഘട്ടത്തിൽ അംബിക തിരഞ്ഞെടുത്ത വഴിയാണ് അറുക്കവാളിനും തടികൾക്കും ഇടയിലുള്ള സാഹസിക ലോകം.
പുരുഷ മേധാവിത്വമുള്ള മേഖലയിൽ കരൾ ഉറപ്പോടെയാണ് അംബിക കടന്നുചെന്നത്. വിളക്കു വെട്ടം അരുണിവാസൽ അംബിക ഇന്ന് ആ കുടുംബത്തിൻറെ താങ്ങും തണലുമാണ്. അറുപതാം വയസ്സിലും അംബികയ്ക്ക് ജോലി ഒരു ഹരമാണ്.22 വർഷത്തെ സേവനത്തിടയിൽ അപകടങ്ങളും പറ്റിയിട്ടുണ്ട് പക്ഷേ കുടുംബത്തിൻറെ കരുത്തായ് മാറാൻ കഴിഞ്ഞ സന്തോഷമാണ് എപ്പോഴും.
പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വൺവേ റോഡിലെ തടിമില്ലിലാണ് അംബിക ജോലി ചെയ്യുന്നത്. പുരുഷന്മാർ കൈകാര്യം ചെയ്യുന്ന എല്ലാ ജോലികളും അംബിക ചേച്ചി അനായാസം ചെയ്യും
കുടുംബം വീണുപോകുന്ന ഘട്ടത്തിൽ വലിയച്ഛൻ ദിവാകരനാണ് അംബിക ചേച്ചിയെ ഈ മേഖലയിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്.അത് ജീവിതം തന്നെ മാറ്റിമറിച്ചെന്ന് അംബിക പറയുന്നു.
എത്തുന്ന വിലയേറിയ തടികൾ അല്പം പോലും പാഴാക്കാതെ ഉരുപ്പടികളാക്കുന്നതിൽ സമർദ്ധ.
അംബികയുടെ മില്ലിലേക്ക് തടികളുമായി കൂടുതൽ പേർ എത്തുന്നതിനും ഈ മികവിന്റെ പിൻവലമുണ്ട്.
വെറും തടിയറപ്പ് തൊഴിലാളിയായി ഒതുങ്ങി കൂടുകയല്ല അംബിക ചേച്ചി 30 വർഷമായി പൊതുപ്രവർത്തന രംഗത്തും സജീവമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ