
പുനലൂര്‍ നഗരസഭ ഓഫീസിനുള്ളില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ തികച്ചും അപലപനീയമാണ്. പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച ചര്‍ച്ചയ്ക്കിടയില്‍ ആരോഗ്യ വിഭാഗം സൂപ്പർവൈസറിനെ സ്ഥിരം സമിതി അധ്യക്ഷന്‍ മര്‍ദ്ദിച്ചത് അംഗീകരിക്കാന്‍ കഴിയില്ല. നിര്‍വ്വഹണം നടത്താന്‍ തയാറാകാത്ത ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുകയല്ല മറിച്ച് നടപടി എടുത്ത് മാറ്റി നിര്‍ത്തുകയാണ് വേണ്ടത്.
മാര്‍ച്ച് 31 ന് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ പോകുമ്പോള്‍ അതുവരെ നിര്‍ജ്ജീവമായിരുന്നിട്ട് 13 ദിവസം മാത്രം ശേഷിക്കെ കൈയേറ്റം നടത്തി പദ്ധതി നിര്‍വഹിപ്പിക്കാന്‍ കഴിയില്ല. നഗരസഭ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനാകണ്ട പദ്ധതിയുടെ നിര്‍വ്വഹണ ചുമതല മാറിയത് ദുരൂഹമാണ്. 11.67 കോടി രൂപയുടെ പദ്ധതി തയാറാക്കി നടപ്പാക്കാന്‍ ഉണ്ടായിരുന്നത് 5 കോടിയിലേറെ രൂപ ഇനിയും ചിലവാക്കാനുണ്ട്. ഇത്തവണയും പട്ടണത്തില്‍ ചിലവാക്കേണ്ട കോടികൾ പാഴായി പോകുന്ന അവസ്ഥയിലാണെന്ന് യു ഡി എഫ് പാര്‍ലമെന്ററി പാർട്ടി നേതാവ് ജി. ജയപ്രകാശ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ