*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സൈഡ് ചോദിച്ചതിന് ബൈക്ക് യാത്രികനായ യുവാവിനെ കാറിൽ മദ്യപിച്ചെത്തിയവർ മർദ്ദിച്ചതായി പരാതി.Complaint that a young biker was beaten up by drunk people in a car for asking for a side.

സൈഡ് ചോദിച്ചതിന് ബൈക്ക് യാത്രികനായ യുവാവിനെ കാറിൽ മദ്യപിച്ചെത്തിയവർ മർദ്ദിച്ചതായി പരാതി.

പത്തനാപുരം പിറവന്തൂർ പൂവണ്ണം മൂട്ടിലാണ് സംഭവം മർദ്ദനത്തിനിരയായ യുവാവ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

പത്തനാപുരം കരിബിൻ വിള വീട്ടിൽ രഞ്ജിത്തിനാണ് മർദ്ദനമേറ്റത് കഴിഞ്ഞ ദിവസം വൈകിട്ട് രാത്രി 9 മണിയോടെയാണ് സംഭവം.

പിറവന്തൂർ പൂവണ്ണംമൂട്ടിൽ മലയോര ഹൈവേ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്തിരുന്ന കാർ മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട ബൈക്ക് യാത്രികനെയാണ് മദ്യപിച്ച് കാറിൽ ഉണ്ടായിരുന്ന രണ്ടംഗസംഘം ആക്രമിച്ചത്.

ബൈക്കിൽ നിന്ന് പിടിച്ചിറക്കി പൊതിരെ തല്ലുകയും ബൈക്ക് നിലത്ത് ചവിട്ടിയിടുകയും ചെയ്.തു
 

മർദ്ദനത്തിനിരയായി അബോധ അവസ്ഥയായ രഞ്ജിത്തിനെ നാട്ടുകാരാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

മര്‍ദ്ദനം കണ്ട മറ്റൊരു കാർ യാത്രികനാണ് മൊബൈലിൽ സംഘർഷരംഗം ചിത്രീകരിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് പിറവന്തൂർ സ്വദേശികളായ നിതീഷ്, ധനീഷ് കൃഷ്ണൻ എന്നിവരെ പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.


Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.