കാലം കടന്നുപോയ കാലടി പാടുകളിലൂടെ അല്പമൊന്ന് പിറകോട്ട് നടന്നാൽ പ്രകൃതി അതിൻ്റെ മനോഹാരിത അതിസുന്ദരമായി വരച്ചു കാട്ടിയ പത്തനംതിട്ട ജില്ലയിലെ പാടം എന്നകൊച്ചു
ഗ്രാമത്തിൽ 1982 ൻ്റെ പുതുവത്സരപ്പുലരിയിൽ ഫാരിഷാബീവിയുടെ അഞ്ചാമത്തെപുത്രിയായി ജനനം.പിതാവ് അബ്ദുറഹ്മാൻ.ഷീജ റഹ്‌മാൻ എന്നാണ് യഥാർത്ഥ നാമമെങ്കിലും പിൽക്കാലത്ത് ഏകമകളുടെപേരായ ബദരി എന്നത് തൂലികാനാമമായി സ്വീകരിച്ചു.വിദ്യാഭ്യാസ കാലഘട്ടങ്ങളിൽ തന്നെ കലാസാംസ്കാരികരംഗങ്ങളിൽ തല്പരയായിരുന്നതിനാൽഎഴുത്തുകളുടെ ലോകങ്ങളിലേക്കു ശ്രദ്ധയൂന്നുകയും സോഷ്യൽ മീഡിയകളിലൂടെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലും, കാരുണ്യ പ്രവർത്തന രംഗങ്ങളിലും,സ്ത്രീ സംഘടന പ്രവർത്തനങ്ങളിലും , ബിസിനസ് മേഖലകളിലും സേവനം അനുഷ്ഠിക്കുന്നു.പലപ്പോഴായി മഷിപുരണ്ടതൻ്റെ കലാസൃഷ്ടികളായ കവിതാസമാഹാരങ്ങളെ"നൃത്തനാളം" എന്ന പേരിൽ
പ്രസിദ്ധീകരിക്കുകയും 2500 ഓളം കോപ്പികൾ വായനകാരിൽ എത്തിക്കുകയും ചെയ്തു. മനുഷ്യാവകാശ കമ്മീഷൻ അവാർഡ്, മുട്ടത്ത് വർക്കി അവാർഡ് , ഗീതാ ഹിരണ്യൻ അവാർഡ്, വൈക്കം മുഹമ്മദ് ബഷീർ അവാർഡ്, എന്നിങ്ങനെ പ്രശസ്തമായ അവാർഡുകൾക്ക് നിർത്തുന്നാളം എന്ന കവിത സമാഹാരത്തിന് അർഹയുമായി . രണ്ടാമത് ഇറങ്ങിയ" വിചിത്ര നർത്തണം" എന്ന കവിത സമാഹാരം ഒഎൻവി കുറുപ്പ് അവാർഡ്, സുഗതകുമാരി അവാർഡ്, ഭാഷ ശ്രീ അവാർഡ്, ലഭിക്കുകയും ചെയ്തു. മൂന്നാമത് പുറത്തിറങ്ങിയ "തേൻ ചിലന്തി "എന്ന കാവ്യ സമാഹാരം അംബേദ്കർ അവാർഡ് മുതൽ നിരവധി ആദരവുകൾക്ക് അർഹമായി .
ഭർത്താവ്.. അബ്സാലി
മക്കൾ.. ബദരിയാ റഹ്മത്ത്,അക്ബർ അലി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ