ചര്‍ച്ച് ഓഫ് ഗോഡ്, ഐ.പി.സി, ഷാരോണ്‍, ഏ.ജി എന്നീ ചര്‍ച്ചുകളുടെ സഹകരണത്തോടെയാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്.
തിങ്കള്‍ രാവിലെ ഒമ്പതരക്ക് ആരംഭിച്ച ക്യാമ്പില്‍ കൊല്ലം ജില്ലാ സി.ജി.പി.എഫ് പ്രസിഡന്റ് സാം സ്കറിയ,ഐ.സി.പി.എഫ് കോ-ഓര്‍ഡിനേറ്റര്‍ സാമുവേല്‍ ഡാനിയേല്‍ ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രയിസ്,ആല്‍ബര്‍ട്ട് എന്നിവര്‍ പങ്കെടുത്തു.
ക്യാമ്പില്‍ ബ്ലെസ്സന്‍ കൊട്ടാരക്കരയും,ഐ.സി.പി.എഫ് കൊല്ലം ബാന്‍ഡും ആലപിച്ച മനോഹര ഗാനങ്ങള്‍ക്ക് ബോബി ഈണം പകര്‍ന്നു.കൂടാതെ ക്യാമ്പില്‍ പങ്കെടുത്ത വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
കൊല്ലം ജില്ലാ സി.ജി.പി.എഫ് പ്രസിഡന്റ് സാം സ്കറിയ വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശം നല്‍കി.
ഐ.സി.പി.എഎഫ്, സി.ജി.പി.എഫ് എന്നീ സംഘടനകളെക്കുറിച്ച് അല്പം കാര്യം.
ഇന്ത്യയിലെ സർവ്വകലാശാല വിദ്യാർത്ഥികൾക്കിടയിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിലെ ചരൽക്കുന്നിൽ 1973 ൽ ദീര്‍ഘദർശിയായ പ്രൊഫസര്‍ മാത്യു.പി. തോമസിന്റെ നേതൃത്വത്തിൽ രൂപികൃതമായ സംഘടനയാണ് ഐ.സി.പി.എഫ്.1980-ൽ ഔദ്യോഗികമായി ഇന്റർ കൊളീജിയറ്റ് പ്രെയർ ഫെലോഷിപ്പ് എന്ന് നാമകരണത്തില്‍ സംഘടന അറിയപ്പെട്ടു.
വിദ്യാർത്ഥികൾക്കിടയിൽ ശ്രദ്ധിക്കപ്പെടാത്ത നിലയില്‍ വർദ്ധിച്ചുവരുന്നതാണ് വിവിധ തരം മാനസിക ആരോഗ്യ പ്രശ്നങ്ങള്‍.
അതിനാല്‍ തന്നെ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകുക എന്നതാണ് സംഘടനയുടെ പ്രധാന ദൌത്യം.
ഇതില്‍ ഏറ്റവും പ്രധാനമായുള്ള സോഷ്യൽ മീഡിയ ആസക്തി, സൈബർ ഭീഷണി, വിവിധ ഓൺലൈൻ ഗെയിമിംഗ്,വിവിധ ലഹരിവസ്തുക്കളുടെ ഉപയോഗം,പഠനത്തില്‍ ശ്രദ്ധയില്ലായ്മ എന്നിവ എന്നത്തേക്കാളും കൂടുതൽ ജീവിതങ്ങളെ ബാധിക്കുന്ന ഡിജിറ്റൽ യുഗത്തിൽ വിദ്യാർത്ഥികൾക്ക് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള ശീലങ്ങൾ വികസിപ്പിക്കുന്നതിനും വേണ്ടി ആണ് സംഘടന കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മീഡിയ സെല്‍ സി.ജി.പി.എഫ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ