പട്ടികവർഗ വിഭാഗത്തിൽ നിന്നും എല്ലാ വിഭാഗങ്ങൾക്കും എ പ്ലസ് നേടിയ അച്ചൻകോവിൽ ആദിവാസി കോളനിയിലെ വൈഷ്ണവിയെ വി സത്യശീലൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നും എല്ലാ വിഭാഗങ്ങൾക്കും എ പ്ലസ് നേടിയ അച്ചൻകോവിൽ ആദിവാസി കോളനിയിലെ രാജീവ്, സുനിത ദമ്പതികളുടെ മകൾ വൈഷ്ണവിയെ വി സത്യശീലൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ട്രസ്റ്റ് ചെയർമാനും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ആർ ശിവകുമാർ ആദ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ:എസ്.ഇ സഞ്ജയ് ഖാൻ മൊമെന്റോ നൽകി ചടങ്ങ് ഉൽഘാടനം ചെയ്തു.
ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡി പ്രിൻസ്, മണ്ഡലം ഭാരവാഹികളായ എം എസ് രാധാകൃഷ്ണൻ, അച്ചൻകോവിൽ ശ്രീരാജ്, വിഷ്ണു, ട്രൈബൽ പ്രൊമോട്ടർ ബിജി, വൈഷ്ണവിയുടെ പിതാവ് രാജീവ് മാതാവ് സുനിത തുടങ്ങിയവർ സംസാരിച്ചു.
പഠിച്ചു വളർന്നു ഡോക്ടർ ആകാനാണ് ആഗ്രഹമെന്നു വൈഷ്ണവി പറഞ്ഞു.ആദിവാസി വിഭാഗത്തിൽ നിന്നും ഉന്നത വിജയം നേടിയ വൈഷ്ണവി സമൂഹത്തിനും വിദ്യാർത്ഥികൾക്കും മാതൃകയാണെന്നും ഇത് പോലെയുള്ള കുട്ടികൾക്ക് പഠന സാഹചര്യം ഒരുക്കി നൽകാൻ സർക്കാർ പ്രത്യക സംവിധാനം തന്നെ രൂപികരിക്കണമെന്നും സഞ്ജയ് ഖാൻ ആവശ്യപ്പെട്ടു.
വൈഷ്ണവിക്ക് വരുന്ന എല്ലാ പഠന ആവശ്യങ്ങളും ട്രസ്റ്റ് ഏറ്റെടുക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ശിവകുമാര്‍ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ